വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പൂനെയില്‍ സുഹൃത്തായ യുവതിയെ യുവാവ് കുത്തിക്കൊന്നു

പൂനെയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. ഔന്ദ് സ്വദേശിനിയായ ശ്വേത റണവാഡെ (22) ആണ് മരിച്ചത്.ഔന്ദിലെ സിദ്ധാര്‍ത്ഥ്നഗര്‍ ഏരിയയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
മരിച്ച യുവതിയും പ്രതിയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Read Also: പ്രണയത്തിനിടെ തർക്കം; യുവതിയെ കുത്തി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ പിടികൂടാന്‍ നാല് പ്രത്യേക സംഘമായാണ് അന്വേഷണമെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൂനെ ചതുര്‍ശൃംഗി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Story Highlights: young man stabs girlfriend over refusing to marry him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here