വ്യാജ മെയില്‍ ഐഡിയുണ്ടാക്കി തട്ടിപ്പ്; എസ്.ബി.ഐയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തവർ പിടിയിൽ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘാംഗങ്ങളെ ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ വിനോദ് കുമാര്‍, അനൂജ് ശര്‍മ്മ എന്നിവരാണ് പിടിയിലായത്. വ്യാജ ഇ-മെയില്‍ ഐഡി നിര്‍മ്മിച്ച് പ്രമുഖസ്ഥാപനത്തിന്റെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് ഇവരെ പിടികൂടിയത്. ( fake mail id stole Rs 25 lakh from SBI ).
കാര്‍ ഡീലര്‍ ഷോറൂമിന്റെ പേരില്‍ മെയില്‍ ഐഡി നിര്‍മ്മിച്ച് സ്ഥാപനത്തിന്റെ പണം പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. നിമിഷങ്ങള്‍ക്കകം പണം പിന്‍വലിക്കുന്നതാണ് പ്രതികളുടെ രീതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ പാലക്കാട് ബ്രാഞ്ച് മാനേജരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
Story Highlights: fake mail id stole Rs 25 lakh from SBI
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!