ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂര മര്‍ദനം

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂര മര്‍ദനം. ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് നിറമണ്‍കരയില്‍ വെച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ മര്‍ദനമേറ്റത് ( Government employee brutally beaten Thiruvananthapuram ).
Read Also: സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹാരമില്ല; മുസ്ലീം ലീഗ് ഭരിക്കുന്ന മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം
കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായി സംഭവം. വൈകിട്ട് ആറരയോടെ നിറമൺകരയിൽ സിഗ്നലിന് സമീപം പ്രദീപിന്റെ പുറകിലുണ്ടായിരുന്ന ബൈക്ക് ഹോൺ മുഴക്കി. പ്രദീപാണ് ഹോൺ മുഴക്കിയതെന്നാരോപിച്ച് മുൻപിൽ പോയിരുന്ന ബൈക്കിലെ യുവാക്കൾ പ്രദീപിനെ മർദിക്കുകയായിരുന്നു.
ഹോണ്‍ അടിച്ചത് താനല്ലെന്ന് പറഞ്ഞിട്ടും മര്‍ദനം തുടർന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപ് ചികിത്സ തേടിയ ശേഷം കരമന പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നാണ് ആക്ഷേപം.
Story Highlights: Government employee brutally beaten Thiruvananthapuram