Advertisement

“ഹാപ്പി ബര്‍ത്ത്ഡേ ടു യൂ..”; സഞ്ജു സാംസണ് പിറന്നാളാശംസയുമായി കുട്ടി ആരാധകൻ…

November 11, 2022
Google News 3 minutes Read

ഇന്നാണ് മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പിറന്നാൾ. തന്റെ ഇരുപത്തിയെട്ടാം പിറന്നാളാണ് താരം ആഘോഷിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇപ്പോൾ സഞ്ജുവിന്റെ ഒരു കുഞ്ഞാരാധകന്റെ പിറന്നാളാശംസയാണ് കൗതുകമാവുന്നത്. “സഞ്ജു ചേട്ടാ ഓള്‍ ദി ബെസ്റ്റേ.. ഹാപ്പി ബര്‍ത്ത്ഡേ ടു യൂ” എന്നാണ് ഈ കുട്ടി ആരാധകൻ വിഡിയോയിൽ പറയുന്നത്. ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ട ഈ വിഡിയോ ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. സഞ്ജുവിന്റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസും വിഡിയോയ്ക്ക് മറുപടി നൽകിയിട്ടുണ്ട്.

അതേ സമയം ടി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോടേറ്റ കനത്ത പരാജയത്തെ തുടർന്ന് സഞ്ജുവിനെ ടീമിലെടുക്കണമെന്ന ആരാധകരുടെ ആവശ്യം വീണ്ടും ശക്തമാവുകയാണ്. പൂർണമായും ഫോം ഔട്ടായിട്ടുള്ള താരങ്ങളെ വരെ ടീമിൽ നിലനിർത്തുമ്പോൾ മികച്ച ഫോമിലുള്ള സഞ്ജുവിനെ പുറത്തിരുത്തുന്നത് വലിയ നീതികേടാണെന്നാണ് ആരാധകർ പറയുന്നത്.

ഇന്നലെ നടന്ന സെമിയിൽ 86 റൺസ് നേടിയ അലക്‌സ് ഹെയ്ല്‍സിന്റെയും 80 റൺസ് നേടിയ ജോസ് ബട്ലറിന്റെയും കൂറ്റനടികളാണ് ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ ഇന്ത്യൻ ബൗളർമാർക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവർപ്ലേയിൽ 38 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നേടിയത് 63 റൺസ്. ബൗളർമാർ മാറി മാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണർമാർ അനായാസം റൺസ് കണ്ടെത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും.

നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസാണ് അടിച്ചു കൂട്ടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ചുറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്‌സും ഓരോ വിക്കറ്റും നേടി.

Story Highlights: Little fan birthday wish for sanju samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here