കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം; മേയറുടെയും ഡി.ആര്‍ അനിലിന്റെയും പേരിലുള്ള കത്തുകള്‍ പരിശോധിക്കും
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. മേയര്‍ ആര്യ രാജേന്ദ്രന്റെയും ഡി ആര്‍ അനിലിന്റെയും പേരിലുള്ള കത്തുകള്‍ പരിശോധിക്കും. വിജിലന്‍സ് മേധാവിയാണ് നിര്‍ദേശം നല്‍കിയത്. അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
കത്തി വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്നും പ്രതിഷേധിക്കുകയാണ്. ബിജെപി -യുഡിഎഫ് കൗണ്‍സിലര്‍മാരാണ് നഗരസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുന്നത്. നഗരസഭയിലേക്ക് ഒബിസി മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കണ്ണീര്‍വാതക പ്രയോഗത്തില്‍ നിരവഝി പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധത്തിനിടെ നഗരസഭയുടെ മതില്‍ ചാടിക്കടന്ന പ്രവര്‍ത്തകനെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
Read Also: കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തളം കാലം രാജിവയ്ക്കില്ല; മേയര്‍ ആര്യ രാജേന്ദ്രന്‍
വിവാദം കത്തിനില്‍ക്കുന്നതിനിടെ രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തളം കാലം രാജിവയ്ക്കില്ലെന്ന് മേയര്‍ പറഞ്ഞു. ഇല്ലാത്ത കാര്യത്തിനാണ് തന്നെ ക്രൂശിക്കുന്നത്.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നും അറിയാതെയല്ല പരാതി നല്‍കിയത്. ക്രൈംബ്രാഞ്ചിനോട് എല്ലാം പറഞ്ഞിട്ടുണ്ട്. കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി.
മഹിളാ കോണ്‍ഗ്രസിന്റെ പെട്ടി പ്രതിഷേധത്തെ വിമര്‍ശിച്ച മേയര്‍, മാനനഷ്ടകേസ് കൊടുക്കുന്ന കാര്യം നിയമവശം നോക്കി തീരുമാനിക്കുമെന്നും പറഞ്ഞു.
Story Highlights: Vigilance probe in letter controversy thiruvananthapuram corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here