Advertisement

മുത്തലാഖിന് ശേഷം യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് പീഡിപ്പിച്ചതായി പരാതി

November 11, 2022
Google News 2 minutes Read
adimaly 10th std girl raped by step father

‘മുത്തലാഖ്’ ചൊല്ലിയ ശേഷം യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് പീഡിപ്പിച്ചതായി പരാതി. ഒന്നിലധികം തവണ തന്നെ കൂട്ട ബലാത്സംഗം ചെയ്തതായി യുവതി ആരോപിക്കുന്നു. ഒരു പുരോഹിതൻ ഉൾപ്പെടെ 6 പേർക്കെതിരെയാണ് പരാതി. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം.

അഞ്ച് വർഷം മുമ്പാണ് യുവതി വിവാഹിതയായത്. നിയമവിരുദ്ധമായ “ട്രിപ്പിൾ തലാഖ്” രീതി ഉപയോഗിച്ച് സൽമാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് വിവാഹമോചനം നേടിയിരുന്നു. പിന്നീട് ഒരു പുരോഹിതന്റെ നിർദ്ദേശപ്രകാരം സൽമാൻ വീണ്ടും യുവതിയെ സമീപിച്ചു. തൻ്റെ ഇളയ സഹോദരനെ വിവാഹം കഴിച്ച് വിവാഹമോചനം നേടിയാൽ വീണ്ടും ഭാര്യയായി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി.

സൽമാന്റെ ഉറപ്പിന്മേൽ യുവതി ഇയാളുടെ സഹോദരൻ ഇസ്ലാമിനെ വിവാഹം ചെയ്തു. എന്നാൽ ഇയാൾ വിവാഹമോചനം നൽകാൻ തയ്യാറായില്ല. അതിന് ശേഷം സൽമാനും ഇസ്ലാമും ചേർന്ന് തന്നെ പലതവണ കൂട്ടബലാത്സംഗം ചെയ്തതായി യുവതി പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ 6 പേർക്കെതിരെ കേസെടുത്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പിടിഐയോട് പറഞ്ഞു.

Story Highlights: Woman In UP Allegedly Raped By Husband, Brother-In-Law After ‘Triple Talaq’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here