മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയിൽ അന്തരിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ ഹസൻ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മരണപ്പെടുകയായിരുന്നു.(Malayali couple’s eight-month-old baby died in Doha)
ശരീഫ് -ജസീല ദമ്പതികളുടെ നാലു മക്കളിൽ ഇളയ കുട്ടിയാണ് മരിച്ചത്. സഹോദരങ്ങൾ : ഫാത്തിമ സുഹൈമ,ഫഹീമ നുസൈബ,സ്വാബീഹ്. മയ്യിത്ത് അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.
Story Highlights : Malayali couple’s eight-month-old baby died in Doha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here