Advertisement

ഗവർണർ – സർക്കാർ ബന്ധം ഇത്രയും മോശമാകുന്നത് ചരിത്രത്തിൽ ആദ്യം; തോമസ് ഐസക്

November 12, 2022
Google News 2 minutes Read
Governor-Government relationship soured; TM Thomas Isaac

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗവർണർ – സർക്കാർ ബന്ധം ഇത്രയും മോശമാകുന്നതെന്നും ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട കാലത്ത് പോലും ഇത്തരം പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും മുൻമന്ത്രിയും എം.എൽ.എയുമായ തോമസ് ഐസക്. എൽ.സി ജെയിൻ അനുസ്മരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാൻസലർ എന്നാൽ ഗവർണർ എന്ന് ഭരണഘടനയിൽ എങ്ങും പറഞ്ഞിട്ടില്ല. കേരളത്തിലെ ഗവർണറുടെ നടപടികൾ മുൻപൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ളതാണ്. രാജ്യ ത്തിന്റെ വൈവിദ്ധ്യത്തിൽ വിശ്വസിക്കാത്ത ഒരു സർക്കാർ ആണ്‌ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. ഇന്നു രാവിലെയാണ് മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചത്. തന്നെ ബാധിക്കുന്ന ഓർഡിനൻസ് ആയതിനാൽ രാഷ്ട്രപതിയുടെ ശുപാർശയ്ക്ക് അയയ്ക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്.

Read Also: ‘ഗവർണർമാർ കേന്ദ്രസർക്കാർ അജണ്ടയുടെ ഭാഗം, രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാം’: സീതാറാം യെച്ചൂരി

ഡൽഹിയിലേക്ക് പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 20നു മാത്രമേ മടങ്ങിയെത്തുകയുള്ളൂ. മടങ്ങിയെത്തിയ ശേഷമായിരിക്കും ഓർഡിനൻസിൽ തീരുമാനമെടുക്കുകയെന്ന വിവരമാണ് ലഭ്യമാകുന്നത്. എന്നാൽ കേരളത്തിനു പുറത്താണെങ്കിലും നിയമസഭ വിളിച്ചു ചേർക്കുന്നതിനു മുൻപ് രാജ്ഭവനിൽ ഓർഡിനൻസ് ലഭിച്ചാൽ അത് ഇ ഫയൽ വഴി സ്വീകരിച്ച് നടപടി സ്വീകരിക്കാൻ ഗവർണർക്കു സാധിക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചു ചേർക്കുന്നതു ചർച്ച ചെയ്യും. നിയമസഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഈ ഓർഡിനൻസിനു പ്രസക്തിയില്ല.

ഓർഡ‍ിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം ഉണ്ടാകുന്നതുവരെ ബിൽ അവതരിപ്പിക്കാനാകില്ല. ഓർഡിനൻസ് രാഷ്ട്രപതി പരിഗണിക്കുമ്പോൾ അതിനു പകരമുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നു ചട്ടമുണ്ട്. അതിനാൽ നിയമനിർമാണം അനിശ്ചിതമായി നീണ്ടേക്കും.

Story Highlights: Governor-Government relationship soured; TM Thomas Isaac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here