ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്; 3 മണി വരെ 55% പോളിംഗ്

Himachal Pradesh Election 2022 Live Updates: ഹിമാചൽ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മന്ദഗതിയിൽ. 3 മണി വരെ 55% പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. വോട്ടെടുപ്പിനായി 7,884 പോളിംഗ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ലോകത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് സ്റ്റേഷനിൽ 98.08% പോളിംഗ് രേഖപ്പെടുത്തി. ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിതിയിലെ ലോകത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് സ്റ്റേഷനായ തഷിഗാങ്ങിൽ 52 വോട്ടർമാരിൽ 51 പേരും വോട്ട് രേഖപ്പെടുത്തി. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ഡിസംബർ 8 ന് ഫലം പ്രഖ്യാപിക്കും.
Story Highlights: Himachal Pradesh Election 2022 Live Updates
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!