Advertisement

ഹിമാചല്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി, അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്

November 12, 2022
Google News 2 minutes Read

ഹിമാചല്‍ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് 55.92 ലക്ഷം വോട്ടര്‍മാര്‍ 400ലധികം സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കും. 7,884 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.(himachal pradesh election today)

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. സംസ്ഥാനത്തത്തെ ബിജെപി ഭരണത്തിന്റെ വിലയിരുത്തലും, തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ സിപിഐഎം 11 സീറ്റുകളിലാണ് മത്സരിക്കുന്നത്.

Read Also: സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹാരമില്ല; മുസ്ലീം ലീഗ് ഭരിക്കുന്ന മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം

ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.57% പോളിങ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ആകെ 5,592,828 വോട്ടര്‍മാരില്‍ 2,854,945 പേര്‍ പുരുഷന്മാരും 2,737,845 പേര്‍ സ്ത്രീകളുമാണ്. ആകെയുള്ള 412 സ്ഥാനാര്‍ത്ഥികളില്‍ 24 പേര്‍ മാത്രമാണ് വനിതകള്‍.

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളിലും ബിഎസ്പി 53 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 2017 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 44 സീറ്റുകള്‍ നേടിയാണ് അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടിയപ്പോള്‍ ഒരു സീറ്റില്‍ സിപിഐഎമ്മും രണ്ട് സീറ്റില്‍ സ്വതന്ത്രരും വിജയിച്ച് കയറി.

Story Highlights: himachal pradesh election today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here