Advertisement

കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്ത് യുഎസ്; പട്ടികയിൽ ഇടം നേടി ചൈന

November 12, 2022
Google News 3 minutes Read

കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്ത് യുഎസ്.യു എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ന്യൂഡൽഹിയിൽ ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ അതേ ദിവസം തന്നെയാണ് റിപ്പോർട്ട് പുറത്തുവത്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിൽ ഉണ്ടായിരുന്നു. തുടർച്ചയായി രണ്ട് റിപ്പോർട്ടുകൾക്കുള്ള മൂന്ന് മാനദണ്ഡങ്ങളിൽ ഒന്ന് മാത്രമാണ് ഇന്ത്യയും മറ്റ് നാല് രാജ്യങ്ങളും പിന്തുടർന്നിട്ടുള്ളു. അതിനാലാണ് മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് നീക്കം ഈ രാജ്യങ്ങളെ ചെയ്തത്.(US Treasury removes India from its Currency Monitoring List)

ഇന്ത്യയ്‌ക്കൊപ്പം ഇറ്റലി, മെക്‌സിക്കോ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. ചൈന, ജപ്പാൻ, കൊറിയ, ജർമ്മനി, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ എന്നിവയാണ് നിലവിൽ കറൻസി മോണിറ്ററിംഗ് ലിസ്റ്റിന്റെ ഭാഗമായ ഏഴ് സമ്പദ്‌വ്യവസ്ഥകളെന്ന് ട്രഷറി വകുപ്പ് യുഎസ് കോൺഗ്രസിന് നൽകിയ ദ്വിവാർഷിക റിപ്പോർട്ടിൽ പറഞ്ഞു.

Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ

‘യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രധാന വ്യാപാര പങ്കാളികളുടെ മാക്രോ ഇക്കണോമിക് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് നയങ്ങൾ’ എന്ന വിഷയത്തിൽ യുഎസ് ട്രഷറി വകുപ്പ് യുഎസ് കോൺഗ്രസിന് അർദ്ധവാർഷിക റിപ്പോർട്ട് നൽകി.യുഎസിന്റെ ചില പ്രധാന വ്യാപാര പങ്കാളികളുടെ കറൻസി രീതികളും നയങ്ങളും ലിസ്റ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

Story Highlights: US Treasury removes India from its Currency Monitoring List

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here