Advertisement

പട്ടിണി സഹിക്കാന്‍ വയ്യ; രണ്ട് വയസുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച് അമ്മ; അഫ്ഗാനിസ്ഥാനില്‍ പ്രതിസന്ധി അതിരൂക്ഷം

November 13, 2022
Google News 3 minutes Read

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ പട്ടിണി മാറ്റാനായി ഒരമ്മ സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ബാല്‍ഖ് പ്രവശ്യയിലെ ഒരു കുടുംബം രണ്ട് വയസുള്ള തങ്ങളുടെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിന് പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ ഭക്ഷണവും വെള്ളവും അയല്‍വാസികള്‍ എത്തിച്ചുകൊടുത്തതിനെ തുടര്‍ന്ന് കുടുംബം ഈ ശ്രമം ഉപേക്ഷിച്ചതായും ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. (Afghanistan Woman Attempts To Sell Child Amid Economic Crisis)

വീട്ടിലെ അതിദയനീയമായ അവസ്ഥ കൊണ്ടാണ് സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് കുട്ടിയുടെ മാതാവ് ടോളോ ന്യൂസിനോട് പറഞ്ഞു. ഞങ്ങള്‍ അതിദയനീയമായ അവസ്ഥയിലായിരുന്നു. ഞങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമോ അടുപ്പ് പുകയ്ക്കാന്‍ ഇന്ധനമോ ഒന്നും തന്നെയില്ല. മഞ്ഞുകാലം വരുന്നതിന് മുന്‍പ് എന്തെങ്കിലും കരുതണം. അതിന് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു അവസാനത്തെ വഴി. നസ്‌റിന്‍ എന്ന യുവതിയുടെ വാക്കുകള്‍ ഇങ്ങനെ.

Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ

പട്ടിണിയും ദാരിദ്ര്യവും അതിരൂക്ഷമായ തങ്ങളുടെ പ്രദേശത്ത് പ്രാദേശിക ഭരണകൂടമോ മനുഷ്യാവകാശ സംഘടനകളോ യാതൊരുവിധ സഹായവും എത്തിക്കുന്നില്ലെന്നും നസ്‌റിന്‍ പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അവസ്ഥ വളരെ മോശമാണ്. സഹായത്തിനായി പലരോടും യാചിച്ചിട്ടുണ്ട്. അധികാരികളോട് കരഞ്ഞപേക്ഷിച്ചിട്ടുണ്ട്. എന്നിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നും യുവതി പറയുന്നു. അഫ്ഗാനിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.

Story Highlights: Afghanistan Woman Attempts To Sell Child Amid Economic Crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here