Advertisement

ടെറസിലെ വെള്ളമൊഴുകുന്ന പൈപ്പിനുള്ളിൽ നിന്ന് പൂച്ചയുടെ കരച്ചിൽ; പൂച്ചയെ രക്ഷിച്ച് ഫർണിച്ചർ വ്യാപാരി

November 13, 2022
Google News 1 minute Read

കോഴിക്കോട് നാദാപുരത്ത് പൈപ്പിനുള്ളിൽ നിന്ന് പൂച്ചയുടെ കരച്ചിൽ കേട്ട ആഷിഫിന് തിരിച്ച് പോകാൻ കഴിഞ്ഞില്ല. പൂച്ചക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ സംതൃപ്തിയിലാണ് ആഷിഫ് നാദാപുരം മണിയറ ഫർണിച്ചറിലെ ജീവനക്കാരനായ തൊട്ടിൽപ്പാലം പൈക്കളങ്ങാടി സ്വദേശിയായ ആഷിഫ്.

കഴിഞ്ഞ ദിവസം കടയിൽ നിന്ന് ഫർണിച്ചറുകൾ ഇറക്കാൻ വെള്ളൂർ കോടഞ്ചേരിയിലെ വീട്ടിലെത്തിയതായിരുന്നു. ഫർണിച്ചർ സാധനങ്ങൾ ഇറക്കി കൈ കഴുകുന്നതിനിടെയാണ് പൂച്ചക്കുട്ടിയുടെ കരച്ചിൽ കേട്ടത്. ഉടൻ തന്നെ കരച്ചിൽ കേൾക്കുന്ന ഭാഗം ശ്രദ്ധിച്ചപ്പോഴാണ് ടെറസിൽ നിന്ന് വെളളം താഴേക്ക് ഒഴുക്കാനായി സ്ഥാപിച്ച നാലിഞ്ച് പൈപ്പിനുള്ളിൽ നിന്നാണന്ന് മനസിലായത്. പിന്നീട് പൂച്ചക്കുകുട്ടിയെ ഉപേക്ഷിച്ച് തിരിച്ച് കടയിലേക്ക് മടങ്ങാൻ മനസ് വരാതെയായി.

ഉടൻ തന്നെ വീട്ടുകാരും ചേർന്ന് അയൽ വീട്ടിൽ നിന്ന് പ്ലാസ്റ്റിക് കയർ എത്തിച്ച് മണിക്കൂറോളം എടുത്ത് പുച്ചക്കട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിയ പൂച്ചക്കുട്ടി രക്ഷപ്പെട്ട വെപ്രാളത്തിൽ ഓടുന്നതിനിടെ വീണ്ടും മറ്റൊരു പൈപ്പിനുള്ളിൽ വീണ്ടും വീണെങ്കിലും അവിടെ നിന്നും ആഷിഫും, കൊൽക്കത്ത സ്വദേശിയായ മറ്റൊരു സുഹൃത്തും കൂടി പൂച്ചയെ രക്ഷിച്ചു.

Story Highlights: cat stuck pipe; Rescued furniture dealer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here