‘യോഗ ക്ലാസുകള്‍ തടയാന്‍ ബിജെപിയെ അനുവദിക്കില്ല’; പൊതുജനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം തേടി കെജ്രിവാള്‍

ദില്ലി കി യോഗശാല പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന യോഗ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഫണ്ട് ഉറപ്പാക്കാന്‍ ജനങ്ങളുടെ സഹായം തേടി വാട്ട്‌സ്ആപ്പ് നമ്പര്‍ പ്രസിദ്ധീകരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനായി പണം സംഭാവന ചെയ്യാന്‍ തയാറുള്ളവര്‍ 7277972779 എന്ന വാട്ട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടണമെന്നാണ് കെജ്രിവാള്‍ അറിയിച്ചിരിക്കുന്നത്. പദ്ധതി നിര്‍ത്തലാക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ ജനകീയമായി ചെറുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Kejriwal issues WhatsApp number to support for yoga teachers salary)
സൗജന്യമായി യോഗ പഠിക്കുന്നതിന് 2021 ഡിസംബറിലാണ് ഡല്‍ഹിയില്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍ പദ്ധതിക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന അനുമതി നല്‍കിയില്ല. ഇതോടെ 250ല്‍പ്പരം യോഗ അധ്യാപകരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയുണ്ടായി. ബിജെപിയാണ് ഇതിന് പിന്നിലെന്നാണ് എഎപിയുടെ ആരോപണം.
Read Also: പട്ടിണി സഹിക്കാന്‍ വയ്യ; രണ്ട് വയസുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച് അമ്മ; അഫ്ഗാനിസ്ഥാനില്‍ പ്രതിസന്ധി അതിരൂക്ഷം
എത്ര അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുമെന്ന് ഈ നമ്പറില്‍ സന്ദേശം അയക്കണമെന്ന് മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചെക്ക് പണം നല്‍കുന്നവരില്‍ നിന്ന് നേരിട്ട് യോഗ ടീച്ചര്‍ക്ക് പോകും. കൂടുതല്‍ പേര്‍ പദ്ധതിയുടെ ഭാഗമാകണമെന്നും കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. ഡല്‍ഹിയിലെ 17 ലക്ഷം ആളുകളെ യോഗയുടെ വഴിയിലൂടെ ആരോഗ്യമുള്ളവരാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Kejriwal issues WhatsApp number to support for yoga teachers salary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here