Advertisement

കൊച്ചിയിൽ നാളെ മുതൽ സ്വിഗ്ഗി ജീവനക്കാർ സമരത്തിലേക്ക്

November 13, 2022
Google News 1 minute Read

കൊച്ചിയിൽ നാളെ മുതൽ സ്വിഗ്ഗി ജീവനക്കാർ സമരത്തിലേക്ക്. മിനിമം നിരക്ക് കൂട്ടണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. ആവശ്യം സ്വിഗ്ഗി കമ്പനി നിരസിച്ചതോടെയാണ് സമരത്തിലേക്ക് നീങ്ങാൻ സ്വിഗ്ഗി ജീവനക്കാർ തീരുമാനിച്ചത്. ( kochi swiggy employees strike )

വളരെ തുച്ഛമായ തുകയാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തിൽ പോയി, തിരിച്ചെത്തുമ്പോൾ 8 കിമി ആണ് ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാർ പറയുന്നത്.

Story Highlights: kochi swiggy employees strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here