Advertisement

വേതനം മുടങ്ങിയിട്ട് 13 മാസം; ഉത്തരമലബാറിലെ സമുദായ ക്ഷേത്ര സ്ഥാനികർ പ്രത്യക്ഷ സമരത്തിലേക്ക്

November 13, 2022
Google News 1 minute Read
no salary for 13 months

ഉത്തരമലബാറിലെ സമുദായ ക്ഷേത്ര സ്ഥാനികർക്ക് ലഭിച്ചിരുന്ന വേതനം മുടങ്ങിയിട്ട് പതിമൂന്ന് മാസം പിന്നിടുന്നു. ഏക വരുമാന മാർഗം നിലച്ചതോടെ ദുരിതത്തിലായ സ്ഥാനികർ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ( no salary for 13 months )

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ സമുദായങ്ങളുടെ കീഴിൽ ഇരുന്നൂറിലധികം ക്ഷേത്രങ്ങളിലായി രണ്ടായിരത്തോളം സ്ഥാനികരാണുള്ളത്. അന്തിത്തിരിയൻ, വെളിച്ചപ്പാടൻ, കോമരം തുടങ്ങി എട്ട് വിഭാഗത്തിൽപ്പെട്ട ഇവർക്ക് മലബാർ ദേവസ്വം പ്രതിമാസം 1400 രൂപയാണ് നൽകിവന്നിരുന്നത്. എന്നാൽ കഴിഞ്ഞ പതിമൂന്ന് മാസമായി സ്ഥാനികർക്ക് വേതനം ലഭിച്ചിട്ടില്ല. വിഷയം നിരവധി തവണ സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുഭാവപൂർവമായ നടപടി സ്വീകരിക്കാത്തത് സ്ഥാനികരെ പ്രതിസന്ധിയിലാക്കുകയാണ്.

അതേസമയം മരിച്ചവർക്ക് പകരമായി പുതിയ സ്ഥാനികരെ നിയോഗിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജീവിത മാർഗമായ വരുമാനം പൂർണമായി നിലച്ചതോടെ സെക്രട്ടറിയേറ്റ് ഉപരോധം ഉൾപ്പടെയുള്ള പ്രത്യക്ഷ സമരം ആരംഭിക്കാനാണ് സ്ഥാനികരുടെ തീരുമാനം.

Story Highlights: no salary for 13 months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here