Advertisement

ഗവര്‍ണര്‍ക്ക് സിപിയുടെ ഗതികേട്; ശിവന്‍കുട്ടിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പി.കെ കൃഷ്ണദാസ്

November 13, 2022
2 minutes Read
bjp prepares master plan for 2024 election

കേരളത്തിലെ ഗവര്‍ണര്‍ക്ക് സി.പി രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും അദ്ദേഹമത് മനസിലാക്കിയാല്‍ നന്നാകുമെന്നും പറഞ്ഞ മന്ത്രി വി ശിവന്‍കുട്ടി ഇപ്പോള്‍ മാറ്റി പറയുന്നത എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. താന്‍ മേയറായിരുന്നപ്പോള്‍ കെസിഎസ് മണിക്ക് തിരുവനന്തപുരത്ത് സ്മാരകം പണിതു എന്ന് ശിവന്‍കുട്ടി അഭിമാനത്തൊടെ പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണ്.

വിവാദമായപ്പോള്‍ അങ്ങനെ പറഞ്ഞിട്ടില്ലന്നും തെളിവു നല്‍കണമെന്നുമാണ് പറയുന്നത്. മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറണെന്നു കൃഷ്ണദാസ് പറഞ്ഞു. ഇന്ത്യ സ്വതന്ത്രമാകുന്ന ഘട്ടം വന്നപ്പോള്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കി നിര്‍ത്താന്‍ ആയിരുന്നു സിപി രാമസ്വാമി അയ്യരുടെ ശ്രമമെന്നും നീക്കങ്ങള്‍ക്ക് പാകിസ്താന്റെ പിന്തുണയുണ്ടായിരുന്നും പറയുന്ന ശിവന്‍കുട്ടി ചരിത്രം ശരിക്കു വായിക്കണം. മുസ്ലിം ലീഗിന്റെ പാക്കിസ്ഥാന്‍ വാദത്തെ അംഗീകരിക്കുകയും അനുകൂലിക്കുകയും അതിനായി പ്രചരണം നടത്തുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയപാര്‍ട്ടി കമ്മ്യൂണിസ്റ്റുപാര്‍ട്ടിയായിരുന്നു.

കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വയായ പീപ്പിള്‍സ് ഡെയ്‌ലിയില്‍ അന്നത്തെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി.ജോഷി വിഭജനത്തെ ന്യായീകരിച്ച് എഴുതിയ വിശദമായ ലേഖനം മന്ത്രി വായിക്കണം. 1946 ല്‍ കാബിനറ്റ് കമ്മീഷനു മുന്നില്‍ മു്‌സളീം ലീഗ് രാജ്യത്തെ രണ്ടായി വിഭജിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ 17 ആക്കി വിഭജിക്കണമെന്ന് നിവേദനമാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി നല്‍കിയത്- കൃഷ്ണദാസ് പറഞ്ഞു.

Story Highlights: PK Krishnadas says that he will accept the challenge of Sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top