Advertisement

‘തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന് പറയുന്നവരുണ്ട്’: വി.ഡി സതീശനെ പരിഹസിച്ച് വി. മുരളീധരൻ

November 13, 2022
2 minutes Read
V Muraleedharan mocking vd Satheesan
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആർ. ശങ്കർ അനുസ്മരണത്തിൽ പ്രതിപക്ഷ നേതാവിനെ കുത്തി വി. മുരളീധരന്റെ പ്രസം​ഗം. സാമുദായിക നേതാക്കളെ പൊയി കണ്ടിട്ട്, തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന് പറയുന്നവരാണ് ഇന്നുള്ളത്. രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം സാമുദായിക നേതാവായും തിളങ്ങി നിന്ന വ്യക്തിത്വമാണ് ആർ. ശങ്കറിൻ്റേത്. അഭിപ്രായം പറയാൻ ധൈര്യം ഉള്ള ആർ. ശങ്കറിനെ പോലുള്ള നേതാക്കൾ നേതൃത്വത്തിൽ ഇല്ലാതെ പോയതാണ് കോൺഗ്രസിൻ്റെ അധപ്പതനത്തിന് കാരണം. ( V Muraleedharan mocking vd Satheesan ).

ആർ. ശങ്കറിനെ പോലുള്ളവരുടെ നേതൃത്വത്തിൻ്റെ അഭാവം കേരളം നേരിടുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം മികച്ചതാണെങ്കിൽ
അത് പഠിക്കാനായി ആരും ഇങ്ങോട്ട് വരാത്തതെന്താണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ആർ. ശങ്കറാണ്. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ മികവുറ്റതായേനെ.

Read Also: ബന്ദികളാക്കപ്പെട്ട ഇന്ത്യൻ നാവികരെ കാണാനുള്ള അനുമതി തേടി; കേന്ദ്രമന്ത്രി വി. മുരളീധരൻ

ആർ. ശങ്കറിനെ കോൺഗ്രസ് ചവിട്ടി പുറത്താക്കിയിരുന്നില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ ഉണ്ടായേനെ. കോൺഗ്രസ് പാർട്ടി ആർ. ശങ്കറിനെ പോലുള്ള നേതാക്കളിൽ നിന്നകന്നുപോയെന്നും അദ്ദേഹം വിമർശിച്ചു. ഇക്വറ്റോറിയൽ ഗനിയിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഹൈകമ്മീഷണറുമായി സംസാരിച്ചുവെന്നും കപ്പലിൽ പോയി നേരിട്ട് അവരെ കാണാനുള്ള അനുമതി തേടിയെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ കൂട്ടിച്ചേർത്തു. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ മോചനത്തിന് വിവിധ തലങ്ങളിൽ ഇടപെടൽ നടത്തുകയാണ്.

എത്രയും പെട്ടെന്ന് ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷ. രണ്ട് തവണ എംബസി ഉംദ്യോഗസ്ഥർ അവരെ നേരിട്ട് കണ്ടിരുന്നു. ബന്ധുക്കളുടെ ആശങ്ക പരിഹരിക്കും. അവരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. എത്രയും പെട്ടെന്ന് ബന്ദികളാക്കപ്പെട്ടവരെ നാട്ടിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ കെ പി ഓ ടെർമിനലിൽ ക്രൂഡോയിൽ നിറയ്ക്കാൻ എത്തിയ കപ്പൽ ഗിനിയാ സേനയുടെ പിടിയിലായത്. 26 പേർ അടങ്ങുന്ന സംഘത്തിൽ 16 പേർ ഇന്ത്യക്കാരാണ്. ഇതിൽ കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പടെ മൂന്നുപേർ മലയാളികളാണ്.

Story Highlights: V Muraleedharan mocking vd Satheesan

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement