Advertisement

പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ എം എം മണിയുടെ പരാമര്‍ശം: സത്യാപ്രതിജ്ഞാ ലംഘനമോയെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും

November 14, 2022
Google News 3 minutes Read

മന്ത്രിസ്ഥാനത്തിരിക്കെ എം എം മണി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം ഭരണഘടനാ ബെഞ്ച് പരിശോധിക്കും.പെമ്പിളൈ ഒരുമൈയ്ക്ക് എതിരെ നടത്തിയ പരാമര്‍ശമാണ് പരിശോധിക്കുക. ഭരണഘടനാ ചുമതലയില്‍ ഉള്ള മന്ത്രി നടത്തിയ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനം ആണോ എന്നതടക്കമാകും ഭരണഘടനാ ബെഞ്ച് പരിശോധിക്കുക. ജോസഫ് ഷൈന്‍ എന്ന ആള്‍ കേരള മുഖ്യമന്ത്രിയെ ഒന്നാം എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നാളെ കേസ് കേള്‍ക്കുക. (Constitution bench will examine m m mani controversial statement against pembilai orumai)

2017 ഏപ്രില്‍ മാസം മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളവേയാണ് വനിതാ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ എം എം മണി അശ്ലീല പരാമര്‍ശം നടത്തിയത്. അടിമാലി ഇരുപതേക്കറില്‍ കെ എന്‍ തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തില്‍ എം എം മണി നടത്തിയ പ്രസംഗം പിന്നീട് വലിയ വിവാദമാകുകയായിരുന്നു.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

സംഭവം വിവാദമായതോടെ എം എം മണിയുടേത് നാടന്‍ ശൈലിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞതും ഏറെ ചര്‍ച്ചയായിരുന്നു. എം എം മണിക്കെതിരെ വലിയ പ്രതിഷേധമാണ് പെമ്പിളൈ ഒരുമൈ നടത്തിയത്.

Story Highlights: Constitution bench will examine m m mani controversial statement against pembilai orumai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here