ഫിഷറീസ് സർവകലാശാല വിസി നിയമനം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ഫിഷറീസ് സർവകലാശാല വി.സി ഡോ. കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് വിധി പറയുന്നത്. യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് നിയമനം നടത്തിയതെന്നാരോപിച്ച് കടവന്ത്ര സ്വദേശിയായ ഡോ. കെ.കെ. വിജയൻ അടക്കം നൽകിയ ഹർജികളിലാണ് കോടതി വിധി പറയുക.
സെർച്ച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേര് നിർദേശിച്ചത് സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സെർച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളാണ് റിജി ജോൺ.
കുഫോസ് വിസി നിയമനത്തിൽ ഡിവിഷൻ ബഞ്ചിന്റെ വിധി കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച വിസിമാരുടെ കാര്യത്തിലും ഏറെ നിർണ്ണായകമാകും.
Story Highlights: fisheries university vc high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here