Advertisement

‘നാടും നഗരവും ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ’; തിരൂരങ്ങാടിയിലെ ഫ്ലക്സിൽ ട്വന്റിഫോർ

November 14, 2022
Google News 2 minutes Read

നാടും നഗരവും ലോകകപ്പ് ഫുട്ബോൾ ആവേശത്തിലാണ്. മലപ്പുറം തിരൂരങ്ങാടിയിലും ആവേശത്തിന് തീരെ കുറവില്ല. ദേശീയപാതയോരത്ത് അർജന്റീനയെ വിജയിയായി പ്രഖ്യാപിച്ച് ഇതിനോടകം തന്നെ വലിയ ഫ്ളക്സുകൾ ഉയർന്നു. എന്നാൽ ഈ ഫ്ളക്സിനൊരു പ്രത്യേകതയുണ്ട് കാരണം അർജന്റീനയെപ്പോലെ ട്വന്റിഫോറും ഇവർക്ക് പ്രിയപ്പെട്ടതാണ്.(qatar world cup twentyfour flex in malapuram)

ട്വന്റി ഫോർ സ്‌ക്രീനിൽ ലോകകപ്പ് ഫൈനൽ ദിവസം ഫലം വരുന്നത് എങ്ങനെ എന്നത് ഫ്ലക്സ് രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് മലപ്പുറം തിരൂരങ്ങാടിയിലെ അർജന്റീനിയൻ ആരാധകർ. ഖത്തർ വേൾഡ് കപ്പ് അർജന്റീനയ്ക്ക്. ബ്രസീലിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അജന്റീനിയ വിജയം നേടിയത്. കളിയിലെ താരമായി ലയണൽ മെസ്സി. ഇതാണ് മക്കളെ അന്ന് 24 ന്യൂസ് സ്‌ക്രീനിൽ നിങ്ങൾ കാണാൻ പോകുന്നത് എന്നാണ് ഫ്ലക്സിലെ വാചകം.അർജന്റീന ഫാൻസ്‌ കരുമ്പിൽ എന്ന ടീമാണ് ഫ്ളക്സ് തയ്യാറാക്കിയത്.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ട്വന്റിഫോറിന്റെ അവതരണം അതുകൊണ്ടാണ് ഞങ്ങൾ ഫ്ളക്സ് ആയി ട്വന്റി ഫോർ സ്ക്രീൻ അവതരിപ്പിച്ചതെന്ന് അർജന്റീന ഫാൻസ്‌ കരുമ്പിൽ ആരാധകൻ പ്രതികരിച്ചു.

Story Highlights: qatar world cup twentyfour flex in malapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here