കത്ത് വിവാദം: അന്വേഷണം ആവിയാകുമോ?; ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഫലമറിയാം
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 11 മണിക്കൂറുകള്‍ക്കുള്ളില്‍ 50000 പേര്‍ വോട്ടിംഗില്‍ പങ്കെടുത്തു. മേയറുടെ കത്തുമായി ബന്ധപ്പെട്ട അന്വേഷണം ആവിയാകുമോ എന്നായിരുന്നു ചോദ്യം. 85 ശതമാനം പേരാണ് അതെ എന്ന അഭിപ്രായം രേഖപ്പെടുത്തിയത്. അല്ല എന്ന് 9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 6 ശതമാനം നിഷ്പക്ഷ നിലപാടും രേഖപ്പെടുത്തി. (twenty-four youtube poll on mayor arya rajendran letter row results)
കത്തിന്റെ ഒറിജിനല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലായിരുന്നു ഇന്നത്തെ ട്വന്റിഫോര്‍ യൂട്യൂബ് പോള്‍. മേയര്‍ക്കും സിപിഐഎമ്മിനുമെതിരെ നിരവധി പ്രേക്ഷകര്‍ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ആക്ഷേപവും പ്രേക്ഷകര്‍ യൂട്യൂബ് പോളിന് കീഴെ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
പൊതുജനങ്ങളുടെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരു ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ട്വന്റിഫോര്‍ സബ്സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.
Story Highlights: twenty-four youtube poll on mayor arya rajendran letter row results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here