നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ ഷോണ്‍ ജോര്‍ജിന് നോട്ടീസ്
നടിയെ ആക്രമിച്ച കേസില്‍ ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് നടപടി. (actress assault case crime branch notice to shone george )
കേസുമായി ബന്ധപ്പെട്ട് മുന്‍പ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ദിലീപിന് അയച്ചുനല്‍കിയെന്ന് ഷോണ്‍ ജോര്‍ജ് സമ്മതിച്ചിരുന്നു.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന പേരില്‍ പ്രചരിച്ച സ്‌ക്രീന്‍ ഷോട്ടുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന് ഷോണ്‍ ജോര്‍ജ് അയച്ചതായിരുന്നു കേസിന് ആധാരമായ സംഭവം. ഈ ചാറ്റുകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ തനിക്ക് ഇവ ലഭിച്ചത് സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നായിരുന്നു ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നത്.
Story Highlights: actress assault case crime branch notice to shone george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here