Advertisement

നേപ്പാളിൽ വീണ്ടും ഭൂചലനം

November 15, 2022
Google News 1 minute Read
earthquake in nepal again

നേപ്പാളിൽ വീണ്ടും ഭൂചലനം. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അച്ചം ജില്ലയിലെ ബബലയാണ്. ( earthquake in nepal again )

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് നേപ്പാളിൽ ഭൂമി കുലുങ്ങുന്നത്. ഭൂചലനത്തിൽ പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച നേപ്പാളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോൾ ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടിരുന്നു.

വ്യാഴാഴ്ച 4.1 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്.

Story Highlights: earthquake in nepal again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here