മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി.കെ ശ്രീധരന്‍ സിപിഐഎമ്മിലേക്ക്

മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി. കെ ശ്രീധരന്‍ സിപിഐഎമ്മില്‍ ചേരുന്നു. നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് സി കെ ശ്രീധരന്‍ സിപിഐഎമ്മിലേക്കെത്തുന്നത്. സിപിഐഎമ്മിന്റെ ഔദ്യോഗിക സ്വീകരണ പരിപാടി കാഞ്ഞങ്ങാട് നടക്കും. രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ കാരണങ്ങള്‍ വൈകാതെ വ്യക്തമാക്കുമെന്ന് സി കെ ശ്രീധരന്‍ പ്രതികരിച്ചു.( ex kpcc vice president ck sreedharan joins cpim)
47 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് സി കെ ശ്രീധരന്‍ സിപിഐഎമ്മിലേക്കെത്തുന്നത്. നേരത്തെ കാഞ്ഞങ്ങാട് വച്ച് സികെ ശ്രീധരന്റെ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തിരുന്നു. മുന്‍പ് നല്‍കിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയില്‍ ഇപ്പോള്‍ ഔദ്യോഗിക തീരുമാനമുണ്ടായിരിക്കുകയാണ്.
Read Also: കെ സുധാകരന്‍ സഞ്ചരിക്കുന്നത് അപകടകരമായ പാതയിലൂടെ; രൂക്ഷവിമര്‍ശനവുമായി എം.എ ബേബി
രാഷ്ട്രീയ മാറ്റത്തിന് ഒട്ടേറെ ഘടകങ്ങള്‍ കാരണമായിട്ടുണ്ടെന്ന് സികെ ശ്രീധരന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. ‘ഒരുകാരണത്തിന്റെ പേരില്‍ മാത്രമല്ല പോകുന്നത്. അതിന്റെ വിശദാംശങ്ങള്‍ 17ന് കാസര്‍ഗോഡ് പ്രസ് ക്ലബില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും. നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാണുമ്പോള്‍ തന്നെ പലതും വ്യക്തമാകും. എത്രത്തോളം ശരിയാണെന്നത്’. സി കെ ശ്രീധരന്‍ പറഞ്ഞു.
Story Highlights: ex kpcc vice president ck sreedharan joins cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here