ആർഎസ്എസ് ശാഖകൾ സംരക്ഷിക്കേണ്ട ബാധ്യതയില്ല;സുധാകരന്റെ പരാമർശം തെറ്റ്; കെ മുരളീധരൻ

ആർഎസ്എസ് അനുകൂല പരാമർശത്തിൽ കെ സുധാകരൻ തിരുത്തണമെന്ന് കെ മുരളീധരൻ. ആർഎസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. ആർഎസ്എസുമായി സന്ധി ചെയ്യാനില്ല. സുധാകരൻ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ അനുചിതമാണ്. നെഹ്‌റുവിനെ കൂട്ടു പിടിച്ചത് തെറ്റായി. കെപിസിസി പ്രസിഡന്റ് എന്നാൽ പാർട്ടിയുടെ ശബ്ദമാണെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ലെന്നും മുരളീധരൻ വ്യക്തമാക്കി.(k muraleedharan against k sudhakaran)
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
പ്രസ്‌താവനകൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കി. ഘടക കക്ഷികൾക്ക് വലിയ വേദനയുണ്ടാക്കി. മുന്നണിയുടെ കെട്ടുറപ്പിനെ അത് ബാധിച്ചു. അതിനാൽ ഈ പ്രസ്താവന കോൺഗ്രസിനും യുഡിഎഫിനും ക്ഷീണമാണ്. അത് പാർട്ടി ചർച്ച ചെയ്യും. പാർട്ടിയുടെ അവസാന വാക്കാണ് അധ്യക്ഷൻ എന്നിരിക്കെ സുധാകരൻ ജാഗ്രത പുലർത്തേണ്ടതായിരുന്നു. 17ന് രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ സുധാകരന്റെ പരാമർശം ചർച്ചയാകും. സുധാകരന്റെ പരാമർശങ്ങൾ നിക്ഷ്പക്ഷമതികൾക്കിടയിലും സാധാരണ ജനങ്ങൾക്കിടയിലും കോൺഗ്രസിനോടുള്ള മതിപ്പിൽ കോട്ടമുണ്ടാക്കിയെന്നും മുരളീധരൻ പറഞ്ഞു.
Story Highlights: k muraleedharan against k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here