‘മുന്നണിക്ക് ചേരാത്ത പ്രസ്താവനകള്‍ പൊതുവേദിയില്‍ പറയാന്‍ പാടില്ല’; കെ സുധാകരനെതിരെ മുസ്ലിം ലീഗ്

വിവാദ പ്രസ്താവനകളില്‍ സുധാകരനെതിരായ നിലപാട് തുടര്‍ന്ന് മുസ്ലിം ലീഗ്. കെപിസിസി അധ്യക്ഷന്റെ പ്രസ്താവന അനവസരത്തിലാണെന്ന് പിഎംഎ സലാം പറഞ്ഞു. പറഞ്ഞത് ആദ്യം അബദ്ധമാണെന്ന് കരുതി. എന്നാല്‍ തെറ്റായ പ്രസ്താവനകള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുകയാണ് സുധാകരനെന്ന് പിഎംഎ സലാം പറഞ്ഞു.(muslim league criticize k sudhakaran)
മുന്നണിക്ക് ചേരാത്ത പ്രസ്താവനകള്‍ പൊതുവേദിയില്‍ പറയാന്‍ പാടില്ലായിരുന്നു. വിഷയം യുഡിഎഫ് യോഗത്തില്‍ അവതരിപ്പിക്കുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു. നാളെ ചേരുന്ന മുസ്ലിം ലീഗ് നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യും.
അതേസമയം കെ സുധാകരനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. വളരെ ഗൗരവമുള്ള പ്രസ്താവനയാണ് സുധാകരന്റേതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത് നേതൃത്വം ചര്‍ച്ച ചെയ്തുവെന്നും സംസാരിച്ചപ്പോള്‍ നാക്കുപിഴയെന്ന് തിരുത്തിയതായും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read Also: വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടും; എഐസിസി
സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നത്.വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരന്‍ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കള്‍ കെപിസിസി പ്രസിഡന്റുമായി വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തിയ ഘടക കക്ഷികളുമായി സംസാരിക്കും.’. പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്റു തയ്യാറായി എന്നായിരുന്നു കെ സുധാകരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ആര്‍എസ്എസ് നേതാവ് ശ്യമപ്രസാദ് മുഖര്‍ജിയെ ആദ്യമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.
Read Also: കെ സുധാകരന്‍ സഞ്ചരിക്കുന്നത് അപകടകരമായ പാതയിലൂടെ; രൂക്ഷവിമര്‍ശനവുമായി എം.എ ബേബി
‘ശ്യാമപ്രസാദ് മുഖര്‍ജിയെ സ്വന്തം കാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ നെഹ്റു കാണിച്ച മനസ്. വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ കാണിച്ച വലിയ മനസ്. അന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ല. അക്കാലത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എ കെ ഗോപാലന് പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്ത് പ്രതിപക്ഷനേതാവാക്കി. ആ ഉയര്‍ന്ന ജനാധിപത്യമൂലമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്’. കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു
Story Highlights: muslim league criticize k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here