കെ.വിജയരാഘവൻ സ്മാരക സമിതി മാധ്യമ പുരസ്‌കാരം ആർ.ശ്രീകണ്ഠൻ നായർ ഏറ്റുവാങ്ങി

കേരളകൗമുദി അസോസിയേറ്റ് എഡിറ്ററായിരുന്ന കെ.വിജയരാഘവന്റെ സ്മരണാർത്ഥം കെ.വിജയരാഘവൻ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരം 24 ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ ഏറ്റുവാങ്ങി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയാണ് പുരസ്‌കാരം സമ്മാനിച്ചത്.
പ്രമുഖ പത്രപ്രവർത്തകനും കേരളകൗമുദി അസോസിയേറ്റ് എഡിറ്ററുമായിരുന്ന കെ.വിജയരാഘവന്റെ സ്മരണാർത്ഥമാണ് കെ.വിജയരാഘവൻ സ്മാരക സമിതി പുരസ്‌കാരം ഏർപ്പെടുത്തിയത്. മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയിൽ നിന്ന് 24 ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ പുരസ്‌കാരം ഏറ്റുവാങ്ങി
വാർത്തകളുടെ അടിസ്ഥാന ഘടകം മനുഷ്യത്വമാകണമെന്ന് പുരസ്‌കാരം നൽകികൊണ്ട് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു
എന്തും പറയുന്നതല്ല മാദ്ധ്യമപ്രവർത്തനമെന്നും ലക്ഷ്യങ്ങൾക്ക് കുറുക്കുവഴികളില്ലെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ആർ. ശ്രീകണ്ഠൻ നായർ പ്രതികരിച്ചു
വിജയരാഘവൻ സ്മാരക സമിതി പ്രസിഡന്റും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററുമായ വി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു ് അനുസ്മരണ പ്രഭാഷണം നടത്തി. സ്മാരക കസമിതി വൈസ് പ്രസിഡന്റും കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്ററുമായ ശങ്കർ ഹിമഗിരി പ്രശംസാപത്രം വായിച്ചു. കേരളകൗമുദി ഡയറക്ടർ ഷൈലജ രവി ഉപഹാരസമർപ്പണം നടത്തി. പുരസ്‌കാരത്തിന് ഒപ്പം ലഭിച്ച തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി കൈമാറുമെന്ന് ആർ. ശ്രീകണ്ഠൻ നായർ പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here