Advertisement

ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന വിദേശ രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ അമേരിക്ക: ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട്

November 15, 2022
Google News 5 minutes Read

ഉന്നത പഠനത്തിനായി അമേരിക്ക തെരഞ്ഞെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും റെക്കോര്‍ഡ് വര്‍ധന. ഇന്ന് പുറത്തിറങ്ങിയ ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് 2021-22 അധ്യയന വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി അമേരിക്ക തെരഞ്ഞെടുത്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ്. അമേരിക്കയില്‍ പഠിക്കുന്ന ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികളില്‍ 21 ശതമാനത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. (record increase in the number of indian students in america says open doors report)

വിദ്യാഭ്യാസത്തിന് അമേരിക്ക തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ മുന്നിലെത്തിയതിന് ന്യൂഡല്‍ഹിയിലെ യു.എസ്. എംബസ്സിയിലെ പബ്ലിക് ഡിപ്ലോമസി വിഭാഗം മേധാവി ഗ്ലോറിയ ബെര്‍ബേന ഇന്ത്യയെ അഭിനന്ദിച്ചു. ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍, സംരംഭകത്വം എന്നിങ്ങനെ വിവിധ നൂതന മേഖലകളില്‍ ലോകത്തെ വെല്ലുവിളികളെ നേരിടാനായി വിദ്യാര്‍ത്ഥികള്‍ പുതുതായി നേടിയ അറിവ് പ്രയോജനപ്പെടുത്താന്‍ സജ്ജരാക്കുകയും ഭാവി അവസരങ്ങള്‍ക്കായി അവരെ ഒരുക്കുകയും ചെയ്യുന്ന യു.എസ്. വിദ്യാഭ്യാസത്തിന്റെ മൂല്യം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും തിരിച്ചറിയുന്നു എന്നത് വ്യക്തമാണ്,’. ഗ്ലോറിയ പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി യു.എസ്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റേറ്റ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായുള്ള എട്ട് എജ്യുക്കേഷന്‍ അമേരിക്കന്‍ ഉപദേശക കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായും നേരിട്ടും തത്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉപദേശ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രവും ഹൈദരാബാദില്‍ രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. അമേരിക്കയിലെ പഠനാവസരങ്ങളെക്കുറിച്ച് കൃത്യവും സമഗ്രവും കാലികവുമായ വിവരങ്ങള്‍ നല്‍കാനും അത് വഴി നാലായിരത്തോളം അംഗീകൃത ആഅമേരിക്കന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ചേരുന്ന പ്രോഗ്രാം തിരഞ്ഞെടുക്കാനും സഹായിക്കാന്‍ പ്രാപ്തരായ എജ്യുക്കേഷന്‍ യു.എസ്.എ. ഉപദേഷ്ടാക്കളാണ് ഈ എട്ട് കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നത്.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

അമേരിക്കയില്‍ പഠിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വസ്തുതകള്‍ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഐ.ഒ.എസ്., ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സൗജന്യമായി ലഭ്യമായ EducationUSA India ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കോളേജ് അപേക്ഷാ പ്രക്രിയയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ആപ്പ് നല്‍കുന്നു; യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഉന്നത വിദ്യാഭ്യാസം ആസൂത്രണം ചെയ്യാന്‍ വേഗമേറിയതും എളുപ്പമുള്ളതുമായ ആദ്യപടിയായി ഇത് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി https://educationusa.state.gov/coutnry/in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ (ഐ.ഐ.ഇ.) ആണ് എല്ലാ വര്‍ഷവും ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 1919ല്‍ സ്ഥാപിതമായത് മുതല്‍ അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെക്കുറിച്ച് ഐ.ഐ.ഇ. വാര്‍ഷിക സ്ഥിതിവിവര സര്‍വേ നടത്തുന്നു. 1972 മുതല്‍ യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് കീഴിലുള്ള ബ്യൂറോ ഓഫ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സുമായി സഹകരിച്ചാണ് ഐ.ഐ.ഇ. ഈ സര്‍വേ നടത്തുന്നത്. യു.എസ്. സര്‍വ്വകലാശാലകളിലെ അന്താരാഷ്ട്ര ഗവേഷകരുടെ എണ്ണത്തെക്കുറിച്ചും അധ്യയനകാലത്തിന് മുന്നോടിയായി നടത്തപ്പെടുന്ന ഇന്റന്‍സീവ് ഇംഗ്ലീഷ് പ്രോഗ്രാമുകളില്‍ ചേര്‍ന്നിട്ടുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ എണ്ണവും ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ടിലുണ്ട്.

Story Highlights: record increase in the number of indian students in america says open doors report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here