Advertisement

രാജസ്ഥാനിൽ 2 ക്വിന്റൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി

November 16, 2022
Google News 2 minutes Read

രാജസ്ഥാനിലെ അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് സ്ഫോടനത്തിന് പിന്നാലെ ദുംഗർപൂരിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി. സോം നദിയിൽ നിന്നാണ് 185 കിലോ ജലാറ്റിൻ സ്റ്റിക്കുകൾ നിറച്ച ഏഴ് ചാക്കുകൾ കണ്ടെത്തിയത്. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾക്ക് അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഉദയ്പൂരിലെ റെയിൽവേ ട്രാക്കിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 70 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ഖനികളിൽ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കുകൾ ചൊവ്വാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. ഭബ്രാന പാലത്തിന് സമീപത്തുകൂടി കടന്നുപോയവരാണ് സംഭവം ആദ്യം കണ്ടത്. സോം നദിയിൽ ചില ചാക്കുകൽ ശ്രദ്ധയിൽപ്പെട്ട ആളുകൾ അസ്പൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

ഇവ 7 ബാഗുകളിലായി നിറച്ച് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വെള്ളത്തിൽ വീണതിനാൽ സ്‌ഫോടകവസ്തുക്കൾ നശിച്ചതായി പൊലീസ് അറിയിച്ചു. അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് തകർക്കാൻ ഗൂഢാലോചന നടത്തുന്നവരാണ് ഇതിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

Story Highlights: 185-Kg Explosives Found In Rajasthan River

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here