Advertisement

ഐപിഎലിനു മുൻപ് മാക്സ്വെൽ തിരികെയെത്തുമെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

November 16, 2022
Google News 1 minute Read

ഐപിഎൽ ആരംഭിക്കുന്നതിനു മുൻപ് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ തിരികെയെത്തുമെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസൻ. സുഹൃത്തിൻ്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കവെ പരുക്കേറ്റ മാക്സ്വെൽ സർജറിയ്ക്ക് ശേഷം വിശ്രമത്തിലാണ്. 12 ആഴ്ച താരം പുറത്തിരിക്കുമെന്നാണ് വിവരം.

2023 ഐപിഎലിനു മുന്നോടിയായി അഞ്ച് താരങ്ങളെ മാത്രം റിലീസ് ചെയ്ത ആർസിബിയാണ് ഏറ്റവും കുറവ് താരങ്ങളെ ഒഴിവാക്കിയ ടീം. ബെഹ്റൻഡോർഫിനെ മുംബൈയ്ക്ക് കൈമാറിയ അവർ ചമ മിലിന്ദ്, അനീശ്വർ ഗൗതം, ലുവ്നിത് സിസോദിയ, ഷെർഫെയിൻ റൂതർഫോർഡ് എന്നിവരെയാണ് ആർസിബി റിലീസ് ചെയ്തത്. 8.75 കോടി രൂപ ബാക്കിയുണ്ട്. ബാക്കപ്പ് താരങ്ങളാവും ബെംഗളൂരുവിൻ്റെ ലക്ഷ്യം.

Story Highlights: ipl royal challengers bangalore glenn maxwell

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here