പ്രസംഗത്തിലെ ചില വരികൾ എടുത്ത് സുധാകരനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: മാത്യു കുഴൽനാടൻ

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പിന്തുണയുമായി മാത്യു കുഴൽനാടൻ. കെ.സുധാകരനെ വേട്ടയാടുന്നതിന് പിന്നിൽ സിപിഐഎമ്മാണ്. സുധാകരന്റെ പ്രസ്താവനയിൽ മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയാണ്.(mathew kuzhalnadan supports k sudhakaran)
പതിറ്റാണ്ടായി പ്രവർത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ഇത് ശരിയായ മാധ്യമധർമമാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് സുധാകരൻ. അദ്ദേഹത്തെ വേട്ടയാടുക എന്നത് സിപിഐഎം അജണ്ടയാണെന്നും കെ.പി.സി.സി പ്രസിഡന്റിനെ പൂർണമായും പിന്തുണക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.
Read Also: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു
അതേസമയം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനകൾ കോൺഗ്രസ് ഗൗരവമായാണ് കാണുന്നതെന്നും നേതാക്കളുടെ ഇടപെടലിൽ തൃപ്തിയുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങളുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. കെ.സുധാകരൻ തന്നെ ലീഗ് നേതാക്കളുമായി സംസാരിച്ചു. ഘടകകക്ഷികളുടെ വികാരം ഉൾക്കൊള്ളുമെന്ന് നേതാക്കൾ വ്യക്തമാക്കി.
Story Highlights: mathew kuzhalnadan supports k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here