Advertisement

ഈ തവളയെ നക്കരുതേ…, നിങ്ങള്‍ ഉന്മാദാവസ്ഥയില്‍ ആകും; അപേക്ഷയുമായി വനപാലകര്‍

November 16, 2022
Google News 4 minutes Read

ദയവു ചെയ്ത് ഈ തവളയെ നക്കരുത്, അങ്ങനെ ഒരു സാഹസത്തിനു മുതിരരുത്…..കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുന്ന ഈ അഭ്യര്‍ത്ഥന സ്ഥാപിച്ചിരിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയിലെ നാഷണല്‍ പാര്‍ക്ക് സര്‍വീസ് അധികൃതര്‍ ആണ് അവിടത്തെ ഏറ്റവും വലിയ തവളയെ ഒരു കാരണവശാലും എടുത്ത് രുചിച്ചു നോക്കരുത് എന്ന് പറയുന്നത്. തവളയുടെ ഗ്രന്ഥികളില്‍ നിന്ന് പുറത്തു വരുന്നത് മനുഷ്യരെ ഉന്മാദാവസ്ഥയിലെത്തിക്കുന്ന ഒരു വിഷവസ്തുവാണ് എന്നതാണ് വിചിത്രമായ ഈ അഭ്യര്‍ത്ഥനയ്ക്ക് പിന്നിലെ കാരണമായി പറയുന്നത്. മനുഷ്യര്‍ ആ തവളയെ എടുത്ത് കൈകാര്യം ചെയ്യുകയോ വായില്‍ വെച്ച് രുചിച്ചു നോക്കുകയോ ചെയ്താല്‍ അത് രോഗം വരാന്‍ കാരണമാകുമെന്നതിനൊപ്പം ഒരു ഉന്മാദാവസ്ഥയിലേക്ക് ആളുകളെ തള്ളി വിടുമെന്നാണ് പറയപ്പെടുന്നത്. (National Park Service in america Asks Visitors to Please Stop Licking Toads)

നോര്‍ത്ത് അമേരിക്കയിയലെ സോനോറന്‍ മരുഭൂമിയില്‍ ആണ് ഈ തവളകള്‍ വ്യാപകമായി കണ്ടുവരുന്നത് .ലഹരി മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഉണ്ടാകാറുള്ള അതേ അവസ്ഥ യാണ് ഈ തവളെയെ രുചിക്കുമ്പോള്‍ ആളുകള്‍ക്ക് ലഭിക്കുന്നത് എന്നുള്ളത് കൊണ്ട് ഇതോടകം തന്നെ ഒരുപാട് പേര് ആ അവസ്ഥ ആസ്വദിക്കാന്‍ വേണ്ടി മാത്രം പാര്‍ക്കിലേക്ക് എത്തുന്നുണ്ട്. ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും പല ഭാഗങ്ങളിലും കരിഞ്ചന്തയില്‍ ഇത്തരം സേവനങ്ങള്‍ കാലങ്ങളായി നല്‍കി വരാറുമുണ്ട്.

Read Also: പ്രമേഹപ്പിടിയില്‍ അമര്‍ന്ന് കേരളം; പ്രമേഹം നിയന്ത്രിക്കാന്‍ വാങ്ങുന്നത് 2,000 കോടിയുടെ മരുന്നുകള്‍

ഇത് ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള് ഉണ്ട്. തവളയില്‍ നിന്നുള്ള ഈ വിഷലഹരിയുടെ ദുരുപയോഗം മൂലം മരണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അരിസോണയിലെ ഓര്‍ഗന്‍ പൈപ്പ് കാക്ടസ് നാഷണല്‍ മോണ്യുമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, വിഷാംശം കഴിക്കുന്നതിന്റെ ഫലമാണ് ഉന്മാദാവസ്ഥയെന്നും ഇതിന്റെ അളവ് ഉയര്‍ന്നാല്‍ മരണം ഉറപ്പാണെന്നും പറയുന്നുണ്ട്.

ഉത്കണ്ഠ , പോസ്റ്റ് ട്രോമാറ്റിക് ഡിസോഡര്‍ എന്നിവ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ തവളയുടെ ഈ പുറത്തുള്ള ഈ ലഹരി വസ്തുവിന് സാധിക്കും എന്ന് കുരുതുന്നവരുമുണ്ട്. ചില സമയങ്ങളില്‍ തവളയുടെ പുറം തൊലിയില്‍ നിന്നുള്ള പൊടി പുകയായി വലിക്കുന്നതിനുള്ള അവസരത്തിനായി പലര്‍ക്കും പണം നല്‍കേണ്ടി വരാറുമുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് തവളയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ഡിഎംടി എന്ന ലഹരി പദര്‍ത്ഥം നക്കിയെടുക്കുന്നതിനായി 8,500 ഡോളര്‍ വരെ നല്‍കേണ്ടി വരുമെന്നാണ്. സെലിബ്രിറ്റികളായ മൈക്ക് ടൈസണ്‍, പോഡ്കാസ്റ്റര്‍ ജോ റോഗന്‍ എന്നിവര്‍ ഈ ഡിഎംടി പരീക്ഷിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഏകദേശം 7 ഇഞ്ച് (18 സെന്റീമീറ്റര്‍) വലിപ്പമുള്ള, വടക്കേ മെക്‌സിക്കോ യില്‍ കൂടുതല്‍ ആയി കാണപ്പെടുന്ന ഏറ്റവും വലിയ തവളകളില്‍ ഒന്നാണ് സോനോറന്‍ ഡെസേര്‍ട്ട് ടോഡ് അഥവാ ബുഫോ അല്‍വാരിയസ് എന്ന് വിളിക്കുന്ന ഈ തവള.

Story Highlights: National Park Service in america Asks Visitors to Please Stop Licking Toads

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here