Advertisement

ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ; വിവാദമായതോടെ നീക്കംചെയ്തു

November 16, 2022
Google News 2 minutes Read

തിരുവനന്തപുരം സംസ്കൃത കോളജിൽ ​ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ, പ്രിൻസിപ്പലിനോട് രാജ്ഭവൻ വിശദീകരണം ചോദിച്ചതിന് പിന്നാലെ ബാനർ നീക്കി. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനോടും മറ്റ് അധികൃതരോടുമാണ് രാജ്ഭവൻ വിശദീകരണം തേടാൻ നിർദേശം നൽകിയത്.(sfi banner against governor arif mohammad khan)

കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് നിർദേശം നൽകിയത്.സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകർ കോളജ് കവാടത്തിൽ നിന്നും ബാനർ അഴിച്ചുമാറ്റി.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസമാണ് കോളജ് കവാടത്തിൽ ബാനർ സ്ഥാപിച്ചത്. ബാനർ ശ്രദ്ധയിൽപ്പെട്ട രാജ്ഭവൻ ഉദ്യോഗസ്ഥർ വിസിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് വിസി റജിസ്ട്രാർ വഴി പ്രിൻസിപ്പലിനോട് വിശദീകരണം തേടിയത്. സംഭവത്തിൽ എസ്എഫ്ഐ ഭാഗത്ത് നിന്നും മറ്റ് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Story Highlights: sfi banner against governor arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here