Advertisement

മൂളിപ്പാട്ട് പാടി ഹൃദയത്തിലേക്ക്; 70കാരന്റെയും 19കാരിയുടെയും പ്രണയവും വിവാഹവും ഇങ്ങനെ

November 17, 2022
Google News 2 minutes Read
70 year old man married 19 year old women

പ്രണയത്തിന് കണ്ണും കാതും കേള്‍ക്കില്ലെന്ന് നമ്മള്‍ പൊതുവേ പറയാറുണ്ട്. ജാതിയും മതവും പ്രായവും ഒന്നും നോക്കാതെ പരസ്പരം വിവാഹം കഴിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ 70കാരനെ വിവാഹം കഴിച്ച 19കാരിയുടെ വിവാഹ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.(70 year old man married 19 year old women)

പാകിസ്താന്‍ സ്വദേശികളായ 70കാരനും 19കാരിയുമാണ് പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ കഥ ഇങ്ങനെ:
പാകിസ്താനിലെ ലാഹോറിലാണ് ഈ മനോഹര പ്രണയ കഥ പിറക്കുന്നത്. പ്രഭാത നടത്തത്തിനിടെ പരസ്പരം ആദ്യമായി കണ്ടുമുട്ടുകയായിരുന്നു 19കാരിയായ ഷുമൈലയും 70കാരനായ ലിയാഖത്ത് അലിയും. എന്നും രാവിലെ നടക്കാനിറങ്ങുന്ന വഴിയേ ഇവര്‍ രണ്ടുപേരും കാണുമായിരുന്നെങ്കിലും പ്രണയം മൊട്ടിട്ടത് പാട്ടിന്റെ വഴിയേ ആണ്. ഒരു ദിവസം രാവിലെ നടക്കുന്ന സമയത്ത് ഷുമൈലയുടെ പിറകേ വന്ന ലിയാഖത്ത് ഒരു മൂളിപ്പാട്ട് പാടി. അതായിരുന്നു പരിശുദ്ധമായ ആ സ്‌നേഹ ബന്ധത്തിന്റെ തുടക്കം. കേള്‍ക്കുന്നവര്‍ക്ക് അതിശയം തോന്നുമെങ്കിലും ലിയാഖത്തും ഷുമൈലയും മനസുകൊണ്ട് ഒന്നിക്കാന്‍ ആ മൂളിപ്പാട്ട് ധാരാളമായിരുന്നു.

പ്രണയത്തില്‍ പ്രായം കാണുന്നില്ലെന്നും അത് സംഭവിച്ചുപോകുന്നതാണെന്നും ഷുമൈല ലോകത്തോട് പറയുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും തങ്ങളുടെ സ്‌നേഹം വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നെന്നും ഷുമൈല പറഞ്ഞു.

Read Also: വിവാഹ ആര്‍ഭാടം ഒഴിവാക്കിയപ്പോള്‍ നിര്‍ധന കുടുംബത്തിന് സ്വപ്ന വീടൊരുങ്ങി

അതേസമയം ലോകമറിഞ്ഞ തങ്ങളുടെ പ്രണയത്തെ കുറിച്ച് 70കാരനായ ലിയാഖത്തിന് പറയാനുള്ളത് ഇതാണ്,
‘വലിയ പ്രായവ്യത്യാസങ്ങളോടെ വിവാഹം കഴിക്കുന്നവരെ കുറിച്ച് നിങ്ങള്‍ അഭിപ്രായം പറയാന്‍ നില്‍ക്കരുത്. അവരുടെ തീരുമാനത്തെ ബഹുമാനിക്കണം. ഇത് അവരുടെ ജീവിതമാണ്, അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാം. 70 വയസ്സായിട്ടും തന്റെ ഹൃദയം വളരെ ചെറുപ്പമാണ്. പ്രണയത്തിന്റെ കാര്യത്തില്‍ പ്രായം ഒരു ഘടകമല്ല.നിയമപരമായി ആര്‍ക്കും ആരെയും വിവാഹം കഴിക്കാം.’.ലിയാഖത്ത് കൂട്ടിച്ചേര്‍ത്തു.

Story Highlights: 70 year old man married 19 year old women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here