Advertisement

ബിജെപി കോര്‍ കമ്മിറ്റി കൊച്ചിയില്‍ ആരംഭിച്ചു; ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികൾ ചര്‍ച്ചയാകും

November 17, 2022
Google News 2 minutes Read

ബിജെപി കോര്‍കമ്മിറ്റി കൊച്ചിയില്‍ ആരംഭിച്ചു. പ്രകാശ് ജാവ്ദേക്കര്‍, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ബിജെപി കോര്‍കമ്മിറ്റിയിൽ സംസ്ഥാന സര്‍ക്കാരിനെതിരായ സമരപരിപാടികളുടെ തുടര്‍ച്ച ചര്‍ച്ചയാകും.

തിരുവനന്തപുരം കോര്‍പ്പറേഷന് സമാനമായി പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപക സമരം ബിജെപി പദ്ധതിയിടുന്നുണ്ട്. ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളും ചര്‍ച്ചയാകും. ബിജെപി പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്ന കാര്യത്തിലും ചര്‍ച്ച നടക്കും.

Read Also: പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി; ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

അതേസമയം സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ മതിയെന്ന് യുജിസി നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച നിയമ ഭേഭഗതി ഉടനുണ്ടാകും. ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ ആയിരിക്കണം എന്ന് നിര്‍ദേശിക്കുന്ന വിധത്തിലാണ് യു.ജി.സി. നിയമഭേഭഗതി. സര്‍വകലാശാലകളുടെ സ്വയം ഭരണം ഉറപ്പാക്കാനുള്ള നടപടി ആയാകും യു.ജി.സി ഭേഭഗതി.യു.ജി.സി നിയമ ഭേഭഗതിയ്ക്കുള്ള നടപടികള്‍ നിയമ മന്ത്രാലയം പൂര്‍ത്തിയാക്കിയതായാണ് വിവരം. ഭേഭഗതി തീരുമാനം സുപ്രിം കോടതിയെ കേന്ദ്രം അറിയിക്കും.

Story Highlights: BJP core committee started in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here