പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി; ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

കണ്ണൂരിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറിയ യുവാവിനെതിരെ പാനൂർ പൊലീസ് കേസെടുത്തു. പാനൂർ വൈദ്യർ പീടികയിലാണ് ഫുട്ബോൾ ആരാധകർ സ്ഥാപിച്ച പോർച്ചുഗൽ പതാക നശിപ്പിച്ചത്. പാനൂർ സ്വദേശി വി.ദീപക്കിനെതിരെയാണ് കേസെടുത്തത്. മദ്യലഹരിയിൽ പൊതുശല്യമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കേരള പൊലീസ് ആക്ട് 118(എ) വകുപ്പു ചുമത്തിയാണ് കേസ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി കളഞ്ഞ ബിജെപി പ്രവര്‍ത്തകന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പാനൂര്‍ വൈദ്യര്‍പീടികയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്ത്തകന് വലിച്ചുകീറിയത്. ഇതിന്റെ വീഡിയോയും വൈറലായി. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും ‘കലി’ തീരാതെ യുവാവ് വീണ്ടും ഇതാവര്‍ത്തിക്കുന്നത് വീഡിയോയില്‍ കാണാം.
ഇയാള്‍ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പാനൂര്‍ പൊലീസ് പറഞ്ഞു. ഏറെക്കാലം വിദേശത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈയടുത്താണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
Story Highlights: Portuguese flag was torn down; case was registered against BJP worker
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!