Advertisement

കൊച്ചിയില്‍ സ്‌കൂട്ടറും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരുക്ക്

November 17, 2022
Google News 2 minutes Read

കൊച്ചിയില്‍ ബൊലേറോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരേ ദിശയില്‍ അങ്കമാലി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും ജീപ്പുമാണ് ഇടിച്ചത്. സ്‌കൂട്ടര്‍ യാത്രികന്‍ വലതുവശത്തേക്ക് വെട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ട ജീപ്പ് ഡ്രൈവര്‍ സ്‌കൂട്ടറില്‍ ഇടിക്കാതെ വെട്ടിച്ചതിനാലാണ് തലകീഴായി മറിഞ്ഞതെന്ന് ജീപ്പ് ഡ്രൈവര്‍ പറയുന്നു. (bolero collided with scooter in angamaly)

ജീപ്പില്‍ രണ്ടുപേരും സ്‌കൂട്ടറില്‍ ഒരു സ്ത്രീയും പുരുഷനും ആണ് സഞ്ചരിച്ചിരുന്നത്. നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: bolero collided with scooter in angamaly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here