Advertisement

യുഡിഎഫിലെ ഭിന്നത മുതലെടുക്കാന്‍ സിപിഐഎം; ലീഗിനേയും ആര്‍എസ്പിയേയും പരാമര്‍ശിച്ച് സി.സി റിപ്പോര്‍ട്ട്

November 17, 2022
Google News 3 minutes Read

ഗവര്‍ണര്‍ വിഷയത്തില്‍ യുഡിഎഫിലെ ഭിന്നത മുതലെടുക്കാന്‍ സിപിഐഎം. ഗവര്‍ണറുടെ നിലപാടുകള്‍ മുസ്ലിം ലീഗും ആര്‍എസ്പിയും തള്ളിപ്പറഞ്ഞെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും അണിനിരക്കണമെന്ന് കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. (cpim set to exploit conflict in udf in governor issue)

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റ് വിഷയങ്ങളിലും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഭിന്നാഭിപ്രായമുയര്‍ത്തിയിരുന്നു. ആര്‍എസ്പിയുടെ ദേശീയ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുകയും ഗവര്‍ണര്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തെ പരമാവധി മുതലെടുക്കാനാണ് സിപിഐഎം നീക്കം നടത്തുന്നത്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കേന്ദ്ര കമ്മിറ്റി പ്രശംസിച്ചു. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യാത്രയ്ക്ക് കഴിയുമെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം. കോണ്‍ഗ്രസിനെ ഏകീകരിക്കാനും രക്ഷിക്കാനുമുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും റിപ്പോര്‍ട്ട് പറയുന്നു.

‘ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎംRead Also:

ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോയപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെ യാത്രയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകള്‍ വ്യക്തമാക്കുന്നതാണ് സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

Story Highlights: cpim set to exploit conflict in udf in governor issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here