Advertisement

പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണറുടെ അനുമതി

November 17, 2022
Google News 1 minute Read
Governor's permission convene special legislative session

ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു നീക്കാനുള്ള ബിൽ പാസാക്കാൻ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി. ഇതുസംബന്ധിച്ച മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു. അടുത്തമാസം അഞ്ചു മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഗവർണർമാരുമായി തർക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

14 സർവകലാശാലകളുടേയും ചാൻസലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കിയുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന ഗവർണറുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമെടുത്തത്. ഓർഡിനൻസിലേതിനു സമാനമായി ഗവർണർക്കു പകരം അക്കാദമിക് വിദഗ്ധരെ ചാൻസലർമാരായി നിയമിക്കാനാകും ബില്ലിലേയും വ്യവസ്ഥ.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അടുത്തമാസം ആരംഭിച്ച് താൽക്കാലികമായി പിരിയുന്ന സഭ ജനുവരിയിൽ പുനരാരംഭിക്കുന്നത്. സമ്പൂർണ ബജറ്റ് അവതരിപ്പിച്ച ശേഷമായിരിക്കും പിരിയുക. സംസ്ഥാന സർക്കാരുകളും ഗവർണർമാരുമായി ഏറ്റുമുട്ടൽ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കാണ് ചുമതല. ബംഗാൾ, തമിഴ്‌നാട്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സാഹചര്യമാണ് പഠനവിധേയമാക്കുക.

Story Highlights: Governor’s permission to convene special legislative session

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here