Advertisement

‘കെ സുധാകരന് കെപിസിസി അധ്യക്ഷനായി തുടരാന്‍ ഒരു തടസവുമില്ല’; നിലപാട് മയപ്പെടുത്തി കെ മുരളീധരന്‍

November 17, 2022
Google News 3 minutes Read

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയിലെ തന്റെ മുന്‍ നിലപാട് മയപ്പെടുത്തി കെ മുരളീധരന്‍. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന കെ സുധാകരന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് കെ മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കെപിസിസി അധ്യക്ഷനായി തുടരുന്നതിന് കെ സുധാകരന് യാതൊരു തടസവുമില്ല. വിവാദത്തെ ആ വിധത്തില്‍ വ്യാഖ്യാനിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. കെ സുധാകരന്റെ പ്രസ്താവനയും അദ്ദേഹത്തിന്റെ രണ്ടാമൂഴവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നാണ് കെ മുരളീധരന്‍ പറയുന്നത്. (k sudhakaran will continue as kpcc president says k muraleedharan)

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷനെ തള്ളുന്ന തരത്തിലുള്ള പ്രതികരണമാണ് കെ മുരളീധരന്‍ നടത്തിയത്. ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കെ സുധാകരന്‍ തിരുത്തണമെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. ആര്‍എസ്എസുമായി സന്ധി ചെയ്യാനില്ല. സുധാകരന്‍ ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ അനുചിതമാണ്. നെഹ്‌റുവിനെ കൂട്ടു പിടിച്ചത് തെറ്റായി. കെപിസിസി പ്രസിഡന്റ് എന്നാല്‍ പാര്‍ട്ടിയുടെ ശബ്ദമാണെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ലെന്നുമാണ് മുന്‍പ് മുരളീധരന്‍ പറഞ്ഞത്.

ലീഗ് നിലപാട് മയപ്പെടുത്തിയിട്ടും സുധാകരന്റെ പ്രസ്താവനയെച്ചൊല്ലി യുഡിഎഫില്‍ ഭിന്നത തുടരുന്നു; വിമര്‍ശിച്ച് ആര്‍എസ്പിയുംRead Also:

നെഹ്‌റുവിനെക്കുറിച്ചുള്ള കെ സുധാകരന്റെ പരാമര്‍ശമാണ് വിവാദമായത്. വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവാഹര്‍ലാല്‍ നെഹ്‌റു തയ്യാറായി എന്നുള്‍പ്പെടെ കെ സുധാകരന്‍ പറഞ്ഞു.ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കണ്ണൂരില്‍ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസില്‍ വച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.

Story Highlights: k sudhakaran will continue as kpcc president says k muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here