ആശുപത്രിയിൽ ഒ.പി ബ്ലോക്കിൽ ക്യൂ നിൽക്കുന്നതിനിടെ പെൺകുട്ടിയെ കടന്നുപിടിച്ച മധ്യവയസ്കൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റുചെയ്തു. ചെങ്ങളം സ്വദേശി ലാലിയെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ കടന്നു പിടിച്ചത്. ( middle aged man assaulted girl arrest ).
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മാതാവിനോടൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയതായിരുന്നു പെൺകുട്ടി. ഓ പി ബ്ലോക്കിൽ ക്യൂ നിൽക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു.
തുടർന്ന് കുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ ഉടൻ പിടികൂടുകയും ആയിരുന്നു. എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ വിദ്യ, പവനൻ, എ.എസ്.ഐ ബസന്ത്, സി.പി.ഓ സിബിച്ചൻ, ബാബു മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: middle aged man assaulted girl arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here