Advertisement

‘ലക്കി ബില്‍’ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നല്‍കാതെ ധനവകുപ്പ്; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

November 18, 2022
Google News 3 minutes Read

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബില്‍’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന തുക നല്‍കാതെ ധനവകുപ്പ്. തുക ലഭിക്കുന്നതിനായി കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജി.എസ്.ടി വകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. ലക്കി ബില്‍ പദ്ധതിക്ക് ഒപ്പം പ്രഖ്യാപിച്ച ബംബര്‍ നറുക്കെടുപ്പും പ്രതിമാസ നറുക്കെടുപ്പും നിലച്ചിരിക്കുകയാണ്. (Finance Department not giving prize to winner of Lucky Bill draw)

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്ലുകള്‍ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന ജി.എസ്.ടി വകുപ്പ് ലക്കി ബില്‍ ആപ്പ് പുറത്തിറക്കിയത്. പദ്ധതി ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വലിയ സ്വീകാര്യതയാണ് ലക്കി ബില്‍ ആപ്പിന് ഉണ്ടായത്. ആദ്യ പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാറിന് ലഭിച്ചു. 30 ദിവസത്തിനുള്ളില്‍ തുക വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ സമ്മാനം ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനതുകയ്ക്കായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഭാഗ്യശാലി.

Read Also: ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിന് നാളെ തുടക്കം; സഞ്ജു എവിടെ കളിക്കും?

പ്രതിമാസ നറുക്കെടുപ്പിന് ഒപ്പം ലക്കി ബില്‍ ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബര്‍ ആദ്യ വാരം ഉണ്ടാകുമെന്നും 25 ലക്ഷം രൂപ ബംബര്‍ സമ്മാനം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതും നടപ്പായില്ല. ആദ്യ പ്രതിമാസ നറുക്കെടുപ്പിന് ശേഷം മാസം തോറുമുള്ള നറുക്കെടുപ്പും നിലച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് പണം നല്‍കാന്‍ തടസമെന്നാണ് അനൗദ്യോഗിക വിശദീകരണം.

നികുതി നമുക്കും നാടിനും എന്ന സന്ദേശം ഉയര്‍ത്തി അവതരിപ്പിച്ച അഭിമാന പദ്ധതിയാണ് പാതിവഴിയില്‍ നില്‍ക്കുന്നത്. സാമ്പത്തിക ഞെരുക്കം ഇല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വാദിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

Story Highlights: Finance Department not giving prize to winner of Lucky Bill draw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here