ഗുജറാത്തിൽ ഇന്ന് മുതൽ പുതിയ പ്രചരണം തന്ത്രവുമായി ബിജെപി

ഗുജറാത്തിൽ ഇന്ന് മുതൽ പുതിയ പ്രചരണം തന്ത്രവുമായി ബിജെപി. സംസ്ഥാനത്തെ മുഴുവൻ ബിജെപി നേതാക്കളും ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പ്രചരണത്തിനെത്തും. അതേസമയം ബിജെപി പരിഭ്രാന്തിയിലെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും ആരോപിച്ചു.
ഗുജറാത്തിൽ ഇന്ന് മുതൽ കാടിളക്കിയുള്ള പ്രചരണത്തിലേക്ക് കടക്കുകയാണ് ബിജെപി. ബിജെപിയുടെ മുഴുവൻ മന്ത്രിമാരും, ജനറൽ സെക്രട്ടറി മാരും, എംപിമാരും, മുൻ ജനപ്രതിനിധികളും വീടുകൾ തോറും കയറി ഇറങ്ങി ഇന്ന് വോട്ട് തേടും.
.നാളെ 3 ദിവസത്തെ പ്രചരണത്തിനായി സംസ്ഥാനത്തെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഗൃഹ സന്ദർശന പ്രചരണം നിശ്ചയിച്ചിട്ടുണ്ട്. ബിജെപി യുടെ പരിഭ്രാന്തിയാണ് ഈ പ്രചാരണത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, ബിജെപിയുടെ ബ്രഹ്‌മാസ്ത്രമാണ് പ്രധാനമന്ത്രിയെന്നും, മോദിയുടെ മുഖം കണ്ടാൽ പിന്നെ മറ്റൊന്നും വിലപ്പോവില്ലെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിന്റെ പ്രതികരണം.
മോർബി ദുരന്തം നടന്ന പ്രദേശത്തിനു 50 കിലോമീറ്റർ ചുറ്റളവിൽ ഇന്ന് ബിജെപിയുടെ മൂന്ന് മുഖ്യമന്ത്രിമാർ പ്രചാരണം നടത്തും. അതേസമയം മഞ്ഞൽപൂർ മണ്ഡലത്തിൽ, പ്രായപരിധിയിൽ ഇളവ് ചെയ്തു,സിറ്റിംഗ്യോ എം എൽ എ യോഗേഷ് സിംഗിന് വഴങ്ങിയ ബിജെപി നേതൃത്വം അവസാന നിമിഷം നാമനിർദേശ പത്രിക സമർപ്പിക്കാൻ നിർദേശം നൽകി.
Read Also: ഗുജറാത്ത് തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകി ബിജെപി
Story Highlights: Gujarat Election 2022 BJP Campaigning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here