Advertisement

കേരളത്തിന്റെ പുരപ്പുറ സോളാർ പദ്ധതിക്ക് ഉത്തർപ്രദേശിന്റെ ആദരം

November 18, 2022
Google News 2 minutes Read
uttar pradesh applauds kerala Roof top solar scheme

ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ വൻ മുന്നേറ്റം നടത്തിയ കേരളത്തിന്റെ പുരപ്പുറ സോളാർ പദ്ധതിക്ക് ഉത്തർപ്രദേശിന്റെ ആദരം. ഉത്തർപ്രദേശ് ഐ.റ്റി ആന്റ് ഇലക്ട്രോണിക്സ് മന്ത്രി അജിത് സിംഗ് പാലിൽ നിന്നും പുരസ്‌കാരം കെ.എസ്.ഇ.ബി ഡയറക്ടർ ആർ.സുകു ഏറ്റുവാങ്ങി. രാജ്യത്തിനാകെ മാതൃകയാണ് പുരപ്പുറ സോളാർ പദ്ധയിതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം. ( uttar pradesh applauds kerala Roof top solar scheme )

കെ.എസ്.ഇ.ബിയുടെ പുരപ്പുറ സോളാർ പദ്ധതി ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നു എന്നതിന് പുറമെ ഉപയോഗിക്കാത്ത സമയം വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാനും കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിൽ ഉയർന്നുവരുന്ന വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ വൻമുന്നേറ്റം വിലയിരുത്തിയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ആദരം. ലക്നൗവിൽ നടന്ന ചടങ്ങിൽ ഉത്തർപ്രദേശ് ഐ.റ്റി ആന്റ് ഇലക്ട്രോണിക്സ് മന്ത്രി അജിത് സിംഗ് പാലിൽ നിന്നും പുരസ്‌കാരം കെ.എസ്.ഇ.ബി ഡയറക്ടറും സൗരയുടെ ഡയറക്ടറുമായ ആർ.സുകു ഏറ്റുവാങ്ങി. സൗര വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. നൗഷാദും പങ്കെടുത്തു.

അവാർഡും പ്രശംസാ പത്രവുമാണ് പുരസ്‌കാരം. ഉത്തർപ്രദേശ് സർക്കാരും ഉത്തർപ്രദേശ് വൈദ്യുത വിതരണ യൂട്ടിലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ചടങ്ങിൽ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര ഐ.എ.എസ്, ഐ റ്റി സെക്രട്ടറി കുമാർ വിനീത്ഐ.എ.എസ്, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആർ.സുകുവിന്റെ നേത്യത്യത്തിലാണ് കെ.എസ്.ഇ.ബി പദ്ധതി നടപ്പാക്കുന്നത്.

Story Highlights: uttar pradesh applauds kerala Roof top solar scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here