ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ വെങ്കലം നേടി ഇന്ത്യയുടെ മണിക ബത്ര; ചരിത്രനേട്ടം

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് വെങ്കല മെഡല്‍. ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മണിക ബത്ര. ലോക ആറാം നമ്പര്‍ താരമായ ജപ്പാന്റെ ഹിയ ഹയാതയെ മറികടന്നാണ് മണികയുടെ വെങ്കല നേട്ടം.(India’s Manika Batra wins bronze in Asian Cup Table Tennis)
ലോകറാങ്കിങ്ങില്‍ 44ാം സ്ഥാനത്താണ് മണിക ബത്ര. ലോകോത്തര താരങ്ങളായ ചെന്‍ സിംഗ്‌ടോങിനെയും ഹയാതയെയും പരാജയപ്പെടുത്തുകയെന്ന വലിയ വെല്ലുവിളിയാണ് മണികയ്ക്കുണ്ടായിരുന്നത്. മൂന്ന തവണ ഏഷ്യന്‍ ചാമ്പ്യനായിരുന്നു ഹിന ഹിയാത.
Read Also: സൂപ്പർ താരങ്ങളെ ഒരു വിസിലിൽ നിയന്ത്രിക്കും; ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതാ റെഫറിമാരും
സെമിഫൈനലില്‍ മിമ ഇറ്റോയോട് തോറ്റിരുന്നു ബിത്ര. നവംബര്‍ 17 മുതല്‍ നവംബര്‍ 19 വരെ തായ്‌ലന്‍ഡിലെ ബാങ്കോക്കിലെ ഹുവാമാര്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് നടക്കുന്നത്.
Story Highlights: India’s Manika Batra wins bronze in Asian Cup Table Tennis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here