പ്രൊഫൈലില്‍ ഇനി മതവും രാഷ്ട്രീയവും വേണ്ട; ഫേസ്ബുക്കിലെ മാറ്റം അടുത്ത മാസം മുതല്‍

പ്രൊഫൈല്‍ സെറ്റിങ്ങില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഇനി ഉപയോക്താവിന്റെ പ്രൊഫൈലില്‍ മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങള്‍ എന്നിവ ഉണ്ടാകില്ല. ഡിസംബര്‍ 1 മുതലാണ് ഈ മാറ്റം നടപ്പില്‍വരിക.(no religious and political view in facebook account from december 1)
ഫേസ്ബുക്ക് നാവിഗേറ്റ് ചെയ്യാനും ഉപയോഗം എളുപ്പമുള്ളതാക്കി മാറ്റാനുമാണ് പുതിയ തീരുമാനം. നിലവില്‍ മതം, രാഷ്ട്രീയം തുടങ്ങിയ കാഴ്ചപ്പാടുകള്‍ പ്രൊറൈലുകൡ നല്കിയിട്ടുണ്ടെങ്കില് മാറ്റാനുള്ള നോട്ടിഫിക്കേഷനും ഉപയോക്താവിന് ലഭിക്കും.
Read Also: ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയെ നയിക്കാന്‍ വനിത; മെറ്റ ഇന്ത്യയുടെ മേധാവിയായി സന്ധ്യ ദേവനാഥന്
പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങള്‍ക്കും മാറ്റം ബാധകമല്ല. നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങള്‍, റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്നിവ പഴയതുപോലെ നിലനില്ക്കും. ഇവ ആര്‍ക്കൊക്കെ കാണാം എന്നതു സംബന്ധിച്ച് നിയന്ത്രണങ്ങളും നിലനില്ക്കും.
Facebook is removing religious views and ‘interested in’ info from profiles from 1 December 2022 pic.twitter.com/SKjSrtwUwm
— Matt Navarra (@MattNavarra) November 16, 2022
അതേസമയം ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റ ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹന്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. 2023 ജനുവരി ഒന്നിന് ചുമതല ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റ് ആയും സന്ധ്യ ദേവനാഥന് പ്രവര്‍ത്തിക്കും.
Story Highlights: no religious and political view in facebook account from december 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here