രാഹുല്‍ ഗാന്ധിക്ക് അജ്ഞാതന്റെ വധഭീഷണി; കേന്ദ്ര എജൻസികളും അന്വേഷണം ആരംഭിച്ചു

രാഹുല്‍ ഗാന്ധിക്ക് ലഭിച്ച അജ്ഞാതന്റെ വധഭീഷണിക്കത്തിൽ കേന്ദ്ര എജൻസികളും അന്വേഷണം ആരംഭിച്ചു. കത്തിന്റെ ഉറവിടം സംബന്ധിച്ചാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിക്ക് അജ്ഞാതന്റെ വധഭീഷണിക്കത്ത് ലഭിച്ചത്. ജുനി ഇന്ദോര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു മധുരപലഹാരക്കടയിൽ നിന്ന് കത്ത് കണ്ടെത്തുകയായിരുന്നു. നഗരത്തില്‍ പലയിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് കത്തില്‍ ഭീഷണിയുണ്ട്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനുനേരെ നിറയൊഴിക്കുമെന്നും രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നും കത്തില്‍ പറയുന്നു. കത്തെഴുതിയ ആളെ കണ്ടെത്താന്‍ ഉള്ള മധ്യപ്രദേശ് പോലീസ്സിന്റെയും ക്രൈംബ്രാഞ്ചന്റെയും അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: rahul gandhi death threat central investigation team begins probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here