ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-20; സൂര്യകുമാര്‍ യാദവിന് സെഞ്ചുറി

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന് സെഞ്ചുറി. സൂര്യയുടെ രണ്ടാം ടി 20 സെഞ്ചുറിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാനായത്.
49 പന്തില്‍ നിന്നാണ് മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വെറും 17 പന്തില്‍ നിന്നായിരുന്നു സൂര്യ 50 റണ്‍സ് കൊയ്‌തെടുത്തത്. 51 പന്തില്‍ പുറത്താകാതെ 11 ഫോറും 7 സിക്‌സും ഉള്‍പ്പടെ 111 റണ്‍സ് സൂര്യകുമാര്‍ അടിച്ചുകൂട്ടി. എന്നാല്‍ അവസാന ഓവറില്‍ ഒരു പന്ത് പോലും നേരിടാനായില്ല.
Read Also: ഇന്ത്യൻ ക്രിക്കറ്റ് ടീം: സെലക്ടർമാരെ തേടി ബി.സി.സിഐ, അപേക്ഷ ക്ഷണിച്ചു
ന്യൂസിലാന്‍ഡിന്റെ ടിം സൗത്തി ഹാട്രിക് നേടി. സൗത്തിക്ക് മൂന്ന് വിക്കറ്റും ലോക്കി ഫെര്‍ഗൂസണ് രണ്ട് വിക്കറ്റുമുണ്ട്. 192 റണ്‍സാണ് വിജയലക്ഷ്യം. പതിഞ്ഞ തുടക്കത്തോടെ കളി തുടങ്ങിയ ഇന്ത്യയ്ക്ക് ഋഷഭ് പന്തിന്റെ ആറ് വിക്കറ്റ് നഷ്ടമായി.
Story Highlights: Century for Suryakumar Yadav t-20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here