ഫ്‌ളക്‌സ് കൊണ്ടൊന്നും തീരുന്നില്ല; ലോകകപ്പ് കാണാന്‍ 23 ലക്ഷം കൊടുത്ത് വീടും സ്ഥലവും വാങ്ങി ആരാധകര്‍

നാടും നഗരവും ഫുട്‌ബോള്‍ മാമാങ്കത്തിനായി കാത്തിരിക്കുകയാണ്. ലോകത്തിന്റെ വിവിധയിടങ്ങില്‍ പലതരത്തിലുമുള്ള ആഘോഷങ്ങളാണ് ഈ ദിനങ്ങളില്‍ ഒരുങ്ങുന്നത്. ഫാന്‍ ഫൈറ്റിനും തകര്‍പ്പന്‍ ആഘോഷങ്ങള്‍ക്കുമിടയില്‍ കാല്‍പന്ത് പ്രേമത്തിന് മറ്റൊന്നും തങ്ങള്‍ക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് കൊച്ചിയില്‍ നിന്നുള്ള ഒരു കൂട്ടം ഫുട്‌ബോള്‍ ആരാധകര്‍. ഖത്തറിന്റെ മണ്ണില്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഉയര്‍ന്നുതുടങ്ങുന്ന മാജിക് കാണാന്‍ ലക്ഷങ്ങള്‍ മുടക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍.
മുടങ്ങാതെ എല്ലാവര്‍ക്കും ചേര്‍ന്ന് ലോകകപ്പ് കാണണം. അതിനായി മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയിരിക്കുകയാണ് കൊച്ചി കങ്ങരപ്പടിയിലെ ഫുട്‌ബോള്‍ ആരാധകര്‍. 17 പേര്‍ ചേര്‍ന്നാണ് വീടും സ്ഥലവും 23 ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയത്. വേള്‍ഡ് കപ്പ് കഴിഞ്ഞാലും വീട് പൊിച്ചുകളഞ്ഞാലും ഒരിടം സ്‌പോര്‍ട്‌സിന് വേണ്ടി തന്നെ നിലനിര്‍ത്താനാണ് ഈ കൂട്ടരുടെ തീരുമാനം.
ലോകകപ്പ് കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സ്ഥിരമായി ഒരിടമില്ലായിരുന്നു കങ്ങരപ്പടിയിലെ ഈ ചെറുപ്പക്കാര്‍ക്ക്. പലപ്പോഴും പൊതുസ്ഥലത്ത് ഷെഡും മറ്റും കെട്ടി, അയല്‍പക്കത്ത് നിന്ന് വൈദ്യുതിയും വാങ്ങിയായിരുന്നു കളി കണ്ടിരുന്നത്. പന്തുകളിയുടെ എല്ലാ ആവേശങ്ങളും ഉള്‍ക്കൊണ്ട് കുട്ടികള്‍ മുതല്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ ഈ കൂട്ടായ്മയിലുണ്ട്.
Read Also: ഖത്തറിൽ ഫുട്ബോൾ പിറ, ഭൂഗോളം കാല്‍പ്പന്തിലേക്ക് ചുരുങ്ങുന്ന ആഘോഷ രാവുകൾ എത്തിപ്പോയി
അങ്ങനെ ഇത്തവണത്തെ വേള്‍ഡ് കപ്പിന് കര്‍ട്ടനുയര്‍ന്ന് തുടങ്ങിയപ്പോഴും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. ആ സമയത്തായിരുന്നു പ്രദേശത്ത് ഒരു കൊച്ചുവീടും മൂന്ന് സെന്റ് സ്ഥലവും വില്‍ക്കാനുണ്ടെന്ന് അറിഞ്ഞത്. എന്നാല്‍ കളി കാണുന്നത് അവിടെ വച്ചാകാം എന്നായി തീരുമാനം. അങ്ങനെയാണ് 17 പേര്‍ കൂടി തുല്യമായി ഷെയര്‍ എടുത്ത് വീടും സ്ഥലവും ഫുട്‌ബോള്‍ ഭ്രാന്തിനായി സ്വന്തമാക്കിയത്. 17 പേരുടെയും പേരിലാണ് രജിസ്‌ട്രേഷന്‍ നടന്നത്.
Story Highlights: Fans bought a house and land to watch the World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here